സിബിഐ വന്നതോടെ വിറളി പൂണ്ട് സി.പി.എം! നവീൻ ബാബുവിനെ അധിക്ഷേപിച്ച് ഹർഷകുമാർ, ദിവ്യയ്ക്കായി കൂട്ടുകരച്ചിൽ...

ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി, ഒടുവിൽ ആത്മഹത്യയിലേക്ക് അഭയം പ്രാപിക്കേണ്ടി വന്ന ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ, മരണശേഷവും ക്രൂരമായി വേട്ടയാടുന്ന രാഷ്ട്രീയ ജീർണ്ണതയ്ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്!കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണത്തിന് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ ജന്മനാടായ പത്തനംതിട്ടയിൽ നിന്നുതന്നെ നവീൻ ബാബുവിന്റെ ആത്മാവിനെപ്പോലും അധിക്ഷേപിച്ചുകൊണ്ട് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ബി. ഹർഷകുമാർ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha

























