ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

തിരുവനന്തപുരം നാലാഞ്ചിറയിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നതിനിടെ പുതിയ വഴിത്തിരിവ്. പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സംശയം.
തിരുവനന്തപുരം നാലാഞ്ചിറയിൽ മുപ്പത്തിയാറുകാരിയായ ഹസീന ബീവിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒളിവിൽ പോയ പ്രതി സുരേഷിന്റെ മൃതദേഹം തന്നെയെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച പുലർച്ചെയാണ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് നാല് മക്കളുടെയും ഹസീനയുടെ മാതാവിന്റെയും മുന്നിൽ വെച്ചാണ് സുരേഷ് ഭാര്യ ഹസീനയെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ചോരപുരണ്ട കത്തി അടുക്കളയിൽ കഴുകി വെച്ച ശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























