ടൂറിസം വകുപ്പ് പരിസ്ഥിതി ദിനാചരണം മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും...

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോവളം ബീച്ചില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണം ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ കോവളം എംഎല്‍എ എം. വിന്‍സന്‍റ് അധ്യക്ഷത വഹിക്കും. ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഫ്ന സജീന സന്നിഹിതയാകും. 'പ്രകൃതിയില്‍ നിന്ന് പ്രചോദനം, കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിയ്ക്കായി' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം. നമ്മുടെ ഭൂമി, നമ്മുടെ സംസ്കാരം, നമ്മുടെ ഉത്തരവാദിത്തം-ഭാവി തലമുറകള്‍ക്കായി ഹരിത ടൂറിസം എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് സംസ്ഥാന ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.
ടൂറിസം ഡയറക്ടര്‍ അഞ്ജന .എം സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) ശ്രീധന്യ സുരേഷ് നന്ദി പ്രകാശിപ്പിക്കും. ടൂറിസം ലൈഫ് ഗാര്‍ഡ്സിന്‍റെ നേതൃത്വത്തില്‍ മോക്ഡ്രില്‍, ടൂറിസം വാളണ്ടിയേഴ്സിന്‍റെ ഫ്ളാഷ് മോബ്, വാളണ്ടിയര്‍മാര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന വാക്കത്തോണ്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
https://www.facebook.com/Malayalivartha
























