ചായകുടിക്കാനിറങ്ങിയ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി അക്ബര്‍ അലിക്ക് ഉന്നത പോലീസ് ബന്ധം.. ഒട്ടനവധി പോലീസുകാര്‍ക്ക് മാസപ്പടി കൊടുക്കുന്നതായി സൂചനകള്‍..

കലൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചായകുടിക്കാനിറങ്ങിയ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി അക്ബര്‍ അലിക്ക് ഉന്നത പോലീസ് ബന്ധം. കൊച്ചിയിലെ നിരവധി ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന അക്ബറും കൂട്ടാളികളായ നാലു സ്ത്രീകളും നഗരത്തിലെ ഒട്ടനവധി പോലീസുകാര്‍ക്ക് മാസപ്പടി കൊടുക്കുന്നതായി സൂചനകള്‍. നഗരത്തിലെ ഇടത്തരം, ചെറുകിട ലോഡ്ജുകളേറെയും പെണ്‍വാണിഭകേന്ദ്രങ്ങളായി മാറിയിട്ടും പോലീസ് റെയ്‌ഡോ പരിശോധനയോ നടത്താറില്ല. ഇത്തരം ലോഡ്ജുകളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് മാന്യതയുള്ളവര്‍ക്ക് മുറിയെടുക്കാനോ താമസിക്കാനോ സാധിക്കാത്ത സാഹചര്യമാണ്.
കലൂര്‍ ലിബര്‍ട്ടി ലെയ്നില്‍ ഹൈലാന്‍ഡ് ലോഡ്ജ് നടത്തിപ്പുകാരനായ അക്ബറും കൂട്ടാളികളെയും എക്കാലവും സംരക്ഷിക്കുന്നത് കൊച്ചിയിലെ ഒരു നിര പോലീസുകാരാണെന്ന് പരക്കേ വിമര്‍ശനമുണ്ട്. സമീപവാസികള്‍ തുടരെ പരാതി നല്‍കിയിട്ടും പോലീസ് അവ പരിഗണിക്കാറില്ല. സെക്‌സ് റാക്കറ്റിനു പുറമെ കഞ്ചാവും എഡിഎംഎയും ഇതര മയക്കുമരുന്നുകളുടെയും വ്യാപാരത്തിന്റെ പ്രധാന കണ്ണികളാണ് അക്ബറും ഇയാളുടെ ഗുണ്ടകളും. അക്ബറിന്റെ
ലോഡ്ജില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
റെയ്ഡ് വിവരം ഏതാനും പോലീസുകാര്‍ ഇയാള്‍ക്ക് ചോര്‍ത്തിയെന്നും മദ്യവും കഞ്ചാവും മറ്റും റെയ്ഡിനു മുന്‍പേ കടത്തിയെന്നുമാണ് സൂചന. ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യംചെയ്ത പെണ്‍കുട്ടികള്‍ക്കുനേരെയാണ് അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രി അഴിഞ്ഞാടിയത്. പെണ്‍കുട്ടികളിലൊരാളെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും, ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. നീയൊക്കെ കൊണ്ടുപോയി കേസു കൊടുക്കെന്നും പോലീസ് ഒരു ചുക്കും ചെയ്തില്ലെന്നും പ്രതികള്‍ പറഞ്ഞിരുന്നു.
കലൂര്‍-എളമക്കര റോഡില്‍നിന്നുള്ള ചക്കാലപ്പാടം റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു പെണ്‍കുട്ടികളെ ആക്രമിച്ചത്. അക്രമിസംഘത്തിലെ പാലക്കാട് സ്വദേശികളായ അരുണ്‍, സാബിത്ത്, മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ മുന്‍പ് മദ്യം മയക്കുമരുന്നു കേസുകളിലും ക്വട്ടേഷന്‍ ഗുണ്ടാക്കേസുകളിലും പ്രതികളാണ്.സംഘത്തില്‍ രണ്ട് യുവതികളുമുണ്ട്. ഇവരാണ് അനാശാസ്യത്തിന് അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ലോഡ്ജുകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്.
പിടിയിലായവര്‍ അക്ബര്‍ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്. അറസ്റ്റിലായ സ്ത്രീകള്‍ അനാശാസ്യക്കേസുകളില്‍ പല തവണ പിടിയിലായവരുമാണ്.അക്ബറിന്റെ പശ്ചാത്തലം ദുരൂഹമാണെന്ന് കഴിഞ്ഞദിവസംതന്നെ പോലീസ് സൂചന നല്‍കിയിരുന്നു. അക്ബര്‍ അലി ഉള്‍പ്പെടെ ഏഴുപേരാണ് ഒളിവില്‍ കഴിയുന്നത് പോലീസ് അറിവോടെയാണെന്നു പറയപ്പെടുന്നു.കലൂരില്‍ പെണ്‍കുട്ടിക്കുനേരേ നടന്നത് ഭയാനകമായ ആക്രമണമാണെന്ന് കൊച്ചി സിറ്റി പോസീസ് പറഞ്ഞു. പ്രതികളെല്ലാം സുഹൃത്തുക്കളായതിനാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
അതേ സമയം പോലീസ് അറിവോടെ നഗരത്തില്‍ത്തന്നെ പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഒന്നാം പ്രതി അക്ബര്‍ അലിക്ക് ലഹരി-ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളെ കണ്ടാല്‍ അറിയുമെന്ന് പരിക്കേറ്റ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഗുരുതരമായ അതിക്രമം നടന്നിട്ടും സംഭവത്തില്‍ പരാതി നല്‍കാനെത്തിയവരോട് പോലീസ് ഗൗരവമില്ലാതെയാണ് പെരുമാറിയതെന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണിക്ക് എന്തിനാണ് പുറത്തിറങ്ങിയതെന്നും വസ്ത്രധാരണം ശരിയല്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചതായി സുഹൃത്തുക്കള്‍ ആരോപിച്ചു.
മുന്‍പ് കണ്ടുപരിചയം പോലുമില്ലാത്ത സംഘത്തില്‍നിന്ന് ഇത്തരമൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കടയിലാണ് പുലര്‍ച്ചെ ഇവര്‍ ചായകുടിക്കാന്‍ പോയത്. അതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. പത്തംഗ അക്രമിസംഘത്തിലുള്ളവര്‍ വിദ്യാര്‍ഥിനിയുടെ മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഴ്ത്തുന്നതും വീണുകിടക്കുമ്പോള്‍ നിരവധി തവണ ചവിട്ടുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇടക്കാലത്തിനുശേഷം കൊച്ചി വലിയൊരു അധോലോകമായി മാറുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ രണ്ടു കൊലപാതകങ്ങളാണ് നഗരപരിധിയില്‍ മാത്രമുണ്ടായത്. കുമ്പളങ്ങി ഇല്ലിക്കല്‍ മാര്‍ക്കറ്റില്‍ തമിഴ്നാട് സ്വദേശിയും പള്ളുരുത്തി വെളിക്കുസമീപം പുല്ലാര്‍ദേശം സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























