കേരളത്തിൽ കാലവർഷത്തിൻ്റെ വരവോടെ അതിശക്തമായ മഴ എത്തി..പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്..ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം..

ഇനിയങ്ങോട്ട് മഴക്കാലം . കേരളത്തിൽ കാലവർഷത്തിൻ്റെ വരവോടെ അതിശക്തമായ മഴ എത്തി. മധ്യ - തെക്കൻ ജില്ലകളിൽ രാവിലെ മുതൽ അതിശക്തമായി മഴ പെയ്യുകയാണ്. കാലാവസ്ഥ വകുപ്പുകളുടെ മുന്നറിയിപ്പുകൾ അനുസരിച്ച്പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും
ഇന്ന് (04.06.2026) ഉച്ചകഴിഞ്ഞ് 3.30ന് അരുവിക്കര ഡാമിന്റെ 3, 4 നമ്പർ ഷട്ടറുകൾ 25 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 70 സെന്റിമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
04/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
05/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
07/06/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
08/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha
























