കേരളം വളരെ മോശം അവസ്ഥയിൽ.. മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രം..ആറായിരം കോടിയെന്നത് പച്ചക്കള്ളം..കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും.

ഇന്ന് സഭയിൽ തീപാറുന്ന പ്രസംഗവുമായി വി ഡി സതീശൻ .ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമർശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം.
കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടും. ആർക്കും ദോഷകരമല്ലാത്ത തരത്തിൽ തീരുമാനെടുക്കും.
ബിജെപി അദ്ധ്യക്ഷൻ നയപ്രഖ്യാനത്തിൽ നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദിയെന്നും നേമത്ത് എൽഡിഎഫിന്റെ വോട്ടും കുറഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടി. എൽഡിഎഫിന് കുറഞ്ഞു. കഴകൂട്ടത്ത് എൽഡിഎഫിന് വോട്ട് കുത്തനെ കുറഞ്ഞു. പിണറായി പറയുന്ന വാദം ശരിയെങ്കിൽ സിപിഎം വെള്ളിത്താലത്തിൽ ബിജെപിക്ക് സീറ്റുകൾ നൽകിയെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























