അപൂർവ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി

അപൂർവ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഏഴുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെയും നുസ്രത്തിന്റെയും മകൻ നസലാണ് മരിച്ചത്. അരിപ്ര മേൽമുറി എഎംഎൽപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു.
കൊണ്ടോട്ടി കിഴിശേരിയിലുള്ള ഉമ്മയുടെ വീട്ടിൽവച്ച് മെയ് 14നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവമുണ്ടായത്. . നസലിന്റെ മൃതദേഹം വ്യാഴം വൈകിട്ട് അഞ്ചോടെ അരിപ്ര ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha
























