കേരളം വികസിക്കുന്നത് കാണുമ്പോൾ കണ്ണുകടിയുള്ള യുഡിഎഫ് നേതൃത്വം, വികസന പദ്ധതികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയും; തുറന്നടിച്ച് ബിനീഷ് കോടിയേരി

കൊച്ചി മെട്രോയെ തകർക്കാൻ നോക്കിയ യുഡിഎഫ് അജണ്ടയ്ക്ക് കെഎംആർഎല്ലിന്റെ പൂട്ടു വീണു! നിർമ്മാണച്ചെലവുകൾ കൂടി ഉൾപ്പെടുത്തി മെട്രോ വലിയ നഷ്ടത്തിലാണെന്ന് വരുത്തിത്തീർത്ത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയ യുഡിഎഫ് ബുദ്ധിക്ക് ഏറ്റ തിരിച്ചടിയാണിതെന്ന് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ;
പച്ചക്കള്ളം പൊളിഞ്ഞു! കൊച്ചി മെട്രോയെ തകർക്കാൻ നോക്കിയ യുഡിഎഫ് അജണ്ടയ്ക്ക് കെഎംആർഎല്ലിന്റെ പൂട്ടു വീണു! കൊച്ചി മെട്രോ ലാഭത്തിൽ; മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന്റെ കള്ളക്കണക്കുകൾ കെഎംആർഎൽ തള്ളി! കേരളത്തിന്റെ വികസന നേട്ടങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാട്ടാൻ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച 'ധവളപത്രം' എത്രത്തോളം പൊള്ളയാണെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമായിരിക്കുകയാണ്. കൊച്ചി മെട്രോ നഷ്ടത്തിലാണെന്ന യുഡിഎഫിന്റെ അജണ്ട വച്ചുള്ള കള്ളക്കണക്കുകളെ ഔദ്യോഗിക കണക്കുകൾ നിരത്തി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ തന്നെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു!
നിർമ്മാണച്ചെലവുകൾ കൂടി ഉൾപ്പെടുത്തി മെട്രോ വലിയ നഷ്ടത്തിലാണെന്ന് വരുത്തിത്തീർത്ത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയ യുഡിഎഫ് ബുദ്ധിക്ക് ഏറ്റ തിരിച്ചടിയാണിത്. യഥാർത്ഥത്തിൽ 2022 മുതൽ കൊച്ചി മെട്രോ കൃത്യമായ പ്രവർത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ദൈനംദിന പ്രവർത്തനച്ചെലവുകൾക്കായി മെട്രോ ഒന്നിനും സംസ്ഥാന സർക്കാരിനെ ആശ്രയിക്കുന്നില്ലെന്നതാണ് വസ്തുത.
കേരളം വികസിക്കുന്നത് കാണുമ്പോൾ കണ്ണുകടിയുള്ള യുഡിഎഫ് നേതൃത്വം, വികസന പദ്ധതികളെ തകർക്കാൻ വേണ്ടി നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കള്ളം മാത്രം എഴുതിപ്പിടിപ്പിച്ച ധവളപത്രവുമായി ഇറങ്ങിയ യുഡിഎഫിന് ഇതൊരു കനത്ത പ്രഹരമാണ്. വികസനവിരുദ്ധ രാഷ്ട്രീയത്തിന് ഇനിയെങ്കിലും ഇവർ അറുതി വരുത്തണം!
https://www.facebook.com/Malayalivartha
























