സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്... പവന് 200 രൂപയുടെ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,850 രൂപയായി മാറി. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായിരുന്നു വില.
പലിശ നൽകാത്ത നിക്ഷേപമെന്ന നിലയിൽ, പലിശ നിരക്കുകൾ ഉയരുമ്പോൾ സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം സ്വാഭാവികമായും കുറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.
"
https://www.facebook.com/Malayalivartha

























