Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

17 JUNE 2026 01:10 PM IST
മലയാളി വാര്‍ത്ത

പിണറായി മാറി വി ഡി സതീശൻ അധികാരത്തിൽ വന്നപ്പോൾ അടിമുടി അഴിച്ചു പണിയാണ് നടത്തുന്നത് . വടക്കന്‍ കേരളത്തിലെ ക്രമസമാധാന പാലനത്തിന് പുതിയ ദിശാബോധം നല്‍കാനും കണ്ണൂരിലെ രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് വി ഡി സർക്കാരിന്റെ വന്‍ അഴിച്ചുപണി. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു.

കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം.ക്രമസമാധാന ചുമതലയുള്ള നോര്‍ത്ത് സോണ്‍ ഐ.ജി, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി എന്നിവര്‍ക്ക് പുറമെ തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിമാര്‍ക്കും പുതിയ അമരക്കാരെ നിശ്ചയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് അടിയന്തര ഉത്തരവിറക്കി.വിവിധ ജില്ലകളില്‍ നിന്നും മാറ്റപ്പെട്ട് പുതിയ തസ്തികയ്ക്കായി കാത്തിരുന്ന മുതിര്‍ന്ന എസ്.പിമാര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജോലിഭാരവും അന്വേഷണങ്ങളുടെ വ്യാപ്തിയും കണക്കിലെടുത്ത് നാല് പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിച്ചാണ് ജൂണ്‍ 16-ലെ ഈ അഴിച്ചുപണി.

 

ഗവര്‍ണറുടെ ഉത്തരവിന്‍പ്രകാരം പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് ജി.ആര്‍. ആണ് അടിയന്തിര പ്രാബല്യത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി. പദവിയില്‍ ഇരുന്ന കടുത്ത നിലപാടുകാരനായ പുട്ട വിമലാദിത്യനാണ് പുതിയ നോര്‍ത്ത് സോണ്‍ ഐ.ജി. കള്ളക്കടത്തും ഗുണ്ടാവിളയാട്ടവും തടയാന്‍ കര്‍ക്കശക്കാരനായ ഒരു ഓഫീസറെ തന്നെ വടക്കന്‍ കേരളത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണിത്. ആംഡ് പൊലീസ് ബറ്റാലിയന്‍ ഐ.ജി.യായിരുന്ന എസ്. സതീഷ് ബിനോയാണ് പുട്ട വിമലാദിത്യന് പകരക്കാരനായി എത്തുന്ന പുതിയ ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി.

 

തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഡി.ഐ.ജിമാരുടെ നിയമനത്തിലാണ് നാടകീയമായ വന്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായി മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന കാര്‍ത്തിക് കെ.യെ, ക്രമസമാധാന പാലനത്തില്‍ കണ്ണൂരിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പുതിയ ഉത്തരവ് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി.യായി അടിയന്തരമായി നിയമിച്ചു.കണ്ണൂരിലെ ഗുണ്ടാ-കരിഞ്ചന്ത ലോബികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കാര്‍ത്തിക്കിന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. അതേസമയം, കണ്ണൂര്‍ റേഞ്ചിലേക്ക് സ്ഥലംമാറ്റാന്‍ മുന്‍പ് നിശ്ചയിച്ചിരുന്ന നാരായണന്‍ ടി.യെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായിത്തന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 

കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം പരിഗണിച്ചായിരുന്നുസര്‍ക്കാരിന്റെ നിയമനം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി മോഹനചന്ദ്രന്‍ നായര്‍, കൊച്ചി ഡിസിപിയായി അരുണ്‍ കെ പവിത്രന്‍, ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷ്, തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസ് എന്നിവരെ നിയമിച്ചു.പാലക്കാട്, വയനാട്, തിരുവനന്തപുരം റൂറല്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നും മുന്‍പ് മാറ്റപ്പെടുകയും പുതിയ പോസ്റ്റിംഗിനായി കാത്തിരിക്കുകയും ചെയ്ത പ്രമുഖ ഉദ്യോഗസ്ഥര്‍ക്കെല്ലാം പുതിയ ചുമതലകള്‍ ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends