കെ.സി. വേണുഗോപാലും രംഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിൻറെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുധീരനെ അപമാനിക്കുന്ന സോഷ്യൽമീഡിയ അറ്റാക്കാണ് ഉണ്ടായത്. ഇതിൽ സുധീരൻ കടുത്ത അതൃപ്തിയിലാണ്.
മദ്യനികുതി വിഷയത്തിലും കരിമണൽ ഖനന നീക്കത്തിലും മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനുനേരെ സൈബർ ആക്രമണം. വി ഡി സതീശൻ അനുകൂലികളാണ് രംഗത്തുവന്നത്. സുധീരനെ പാർടിയിൽനിന്ന് പുറത്താക്കണം, വയസാംകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം, തന്നെപോലുള്ള ആദർശ ധീരൻമാർ ഇനിയെങ്കിലും വിശ്രമജീവിതത്തിലേക്ക് പോകൂ തുടങ്ങി കേൾക്കാൻ അറയ്‌ക്കും വിധമുള്ള പരാമർശങ്ങൾ വരെയുണ്ട്. സുധീരന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിനുള്ള കമന്റുകളായാണ് രോഷപ്രകടനം.
അതേസമയം, വി ഡി സതീശനെ പുകഴ്‌ത്തുകയും തീരമാനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്. ‘വി ഡി സതീശൻ വിശ്വാസ്യതയുടെ പുതിയ പ്രതീകമാണ്’ ഇങ്ങനെ പോകുന്നു പുകഴ്‌ത്തൽ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഏർപ്പെടുത്തിയ ബജറ്റ് നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സുധീരൻ നടത്തിയത്. വിഷയത്തിൽ ചർച്ചയല്ല വേണ്ടതെന്നും ഏർപ്പെടുത്തിയ നികുതിനിർദേശം പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിൽ മുൻ എൽ ഡി എഫ് സർക്കാരിൻറേത് സുതാര്യമായ നടപടികളായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശം കണക്കിലെടുത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത്. ചട്ടത്തിലെ ഭേദഗതി നിയമസഭ സബജക്ട് കമ്മിറ്റി ചർച്ച ചെയ്താണ് തീരുമാനിച്ചത്. നികുതി കുറച്ച് മദ്യം ഒഴുക്കാനുള്ള സാഹചര്യമുണ്ടാക്കിയിട്ടില്ല. മൂന്നര വർഷം എൽ ഡി എഫ് ഒരു നടപടിയും എടുക്കാത്ത ഫയലിലാണ് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ അതിവേഗം ഇടപെട്ടതെന്നും സി പി എം വിമർശിച്ചു. 600 കോടിയുടെ നഷ്ടം ഖജനാവിനെ ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെ രക്ഷിക്കാൻ യു ഡി എഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണം തള്ളിക്കളയണമെന്നും സി പി എം ആവശ്യപ്പെട്ടു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വി ഡി സതീശനെ പിന്തുണക്കുന്നുവെന്നും ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും, വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ് സി ആർ എ) ചട്ടങ്ങളിൽ ഭേദഗതിയിൽ ഞങ്ങൾ എതിർപ്പ് അറിയിച്ച മേഖലകളിലല്ല ഇപ്പോൾ മാറ്റം വന്നിട്ടുള്ളതെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇപ്പോൾ വന്നത് ചില കൂട്ടി ചേർക്കലുകളാണ്. പഠിച്ചതിന് ശേഷം അക്കാര്യത്തിൽ പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചമ്പക്കുളം മൂലം വള്ളംകളിക്ക് 'ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന' മുഖ്യമന്ത്രി വി ഡി സതീശൻറെ വിവാദ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡി വൈ എഫ് ഐ. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ചുകൊണ്ടുള്ള വള്ളം തുഴഞ്ഞ് ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. വള്ളം തുഴഞ്ഞ ശേഷം ചമ്പക്കുളം കവലയിലും ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ കുട്ടനാട്ടിൽ ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തിയിരുന്നു. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എം എൽ എ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി, സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ സംഘാട സമിതിയും പ്രതിഷേധം വ്യക്തമാക്കിയിരുനവ്നു. മുഖ്യമന്ത്രിയുടെ പ്രതികരണം കുട്ടനാട്ടുകാർക്ക് വലിയ മനോവിഷമം ഉണ്ടാക്കി. സർക്കാർ മുൻകയ്യെടുത്ത് നടത്തുന്ന കുട്ടനാടിന്റെ അഭിമാന പരിപാടിയാണ് ചമ്പക്കുളംമൂലം വള്ളംകളി. മുഖ്യമന്ത്രി ഔചിത്യപൂർവ്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൂലം വള്ളംകളിക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കും എന്നാണ് കരുതുന്നതെന്നും സംഘാടകസമിതി അംഗങ്ങൾ പറഞ്ഞു.
കുട്ടനാട്ടിലെ വള്ളംകളി അവധിയേക്കുറിച്ച് നിയമസഭയിൽ നടത്തിയ പ്രതികരണം സംബന്ധിച്ച വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം അവധിയെക്കുറിച്ചായിരുന്നില്ലെന്നും മറ്റൊരു വിഷയത്തിൽ തന്നോട് മറുപടി നൽകുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
'ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ചോദ്യം വന്നപ്പോൾ എഴുന്നേറ്റ് മറുപടി പറഞ്ഞശേഷം ഇരുന്ന് എന്നോടുള്ള സംസാരം തുടർന്നുവെന്നാണ് എന്റെ ഓർമ്മ. 'ഒരു കാരണവശാലും നമുക്കത് വേണ്ട' എന്ന് പറഞ്ഞത് വേറൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓർമ്മ. മുറിഞ്ഞുപോയ സംസാരം വാർത്തയാക്കിയതാണ്. അത് കുട്ടനാട് എംഎൽഎയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല', കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ സബ്മിഷൻ. പരിശോധിച്ച് തീരുമാനിക്കാമെന്ന് സബ്മിഷന് മറുപടി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് പയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. സഭയിലെ മൈക്ക് പിടിച്ചെടുത്ത സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സർക്കാരെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻറെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോൺഗ്രസാണ്. കഴിഞ്ഞ 10 വർഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചത്. പൊതുമേഖലയിൽ അധിഷ്ഠിതമായ റെയർ എർത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ..
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്‌ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
കെ.സ്. വേണുഗോപാലും രംഗത്തെത്തിയതോടെ എന്തായാലും മദ്യനയത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























