Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

28 JUNE 2026 06:32 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്യും.

മരിച്ച ആരതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തി. വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിട്ടുണ്ടായിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവർ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം. ആരതിയുടെ അമ്പത് പവൻ സ്വർണം പണയം വെച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു.

അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് കൊടുത്തിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (7 minutes ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 hour ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (1 hour ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (2 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (2 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (3 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (6 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (6 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (6 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (6 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (7 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (7 hours ago)

Malayali Vartha Recommends