സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.
കരിമക്കാട്ട് നാസർ ഹമീദിന്റെ മകൻ മുഹമ്മദ് ഇഹ്സാൻ (19) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 13ന് രാവിലെ 11 മണിയോടെ ചെങ്ങോട്ടുകാവ് ഓവർബ്രിജിനു സമീപത്തെ സർവീസ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട രണ്ട് കാറുകൾ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും കണ്ണൂർ ഭാഗത്തുനിന്ന് വന്ന കാറും നേർക്കുനേർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന വാഹനങ്ങൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇഹ്സാൻ ഉൾപ്പെടെ എട്ടു പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ തുടർന്ന ശേഷമാണ് ഇഹ്സാൻ വിട പറഞ്ഞത്.
"
https://www.facebook.com/Malayalivartha


























