ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..

ഫിഫ ലോകകപ്പിലെ കെ ഗ്രൂപ്പിൽ പോർച്ചുഗലും കൊളംബിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ. കൊളംബിയയെ തോൽപിച്ചിരുന്നുവെങ്കിൽ പോർച്ചുഗലിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ കഴിയുമായിരുന്നു. നിലവിൽ മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയോടും കൂടി കൊളംബിയ ഗ്രൂപ്പ് ചാംപ്യൻമാരായി.
കൊളംബിയയുടെ മുന്നേറ്റത്തോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി ആരംഭിച്ചത്. ലൂയിസ് ഡയസും ജോൺ കോർഡോബയും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൊളംബിയയ്ക്കു വല കുലുക്കാൻ കഴിഞ്ഞില്ല. 17-ാം മിനിറ്റിൽ കൗണ്ടർ ആക്രമണവുമായി മുന്നേറിയ കൊളംബിയ താരം ജോൺ കോർഡോബ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന്റെ വെല്ലുവിളി മറികടന്നെങ്കിലും ഗോൾ കീപ്പർ പോർച്ചുഗലിന്റെ രക്ഷകനായി.
24-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ അടിക്കാൻ അവസരം ലഭിച്ചുവെങ്കിലും അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. കൊളംബിയ താരം ജോൺ അരിയാസിന്റെ ഫൗളിൽ പോർച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചു. എന്നാൽ റൊണാൾഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വർഗാസ് അനായാസം പിടിച്ചെടുത്തു. ആദ്യ 30 മിനിറ്റുകൾക്കു ശേഷം പോർച്ചുഗൽ മത്സരത്തിലേക്കു ശക്തമായി തിരികെയെത്തിയെങ്കിലും ഗോൾ അകന്നുനിന്നു.
39-ാം മിനിറ്റിൽ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് ക്ലോസ് റേഞ്ചിൽ എടുത്ത ഷോട്ട് തകർപ്പനൊരു സേവിലൂടെ കൊളംബിയ ഗോളി വർഗാസ് രക്ഷപെടുത്തി. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൂബൻ നെവസും ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha



























