പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

പാലക്കാട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ, ദീപ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. കൃത്യം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു. സുകുമാരന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദീപയെ നാട്ടുകാർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























