തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതുലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന് അതുലിനെതിരെ തെളിവുകൾ ലഭിക്കുകയും ചെയ്തു. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും കണ്ടെത്തി.
വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി കടുകൈ ചെയ്തത്. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവർഷം മുമ്പാണ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം.
"
https://www.facebook.com/Malayalivartha


























