തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു. കർക്കടകപ്പുലരിയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ചോറുരുള നൽകിയതോടെയാണ് ആനയൂട്ടിന് ഔദ്യോഗിക തുടക്കം കുറിച്ചത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആനപ്രേമികളും ഭക്തജനങ്ങളും വടക്കുന്നാഥന്റെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തി.
ഇത്തവണ 7 പിടിയാനകൾ ഉൾപ്പെടെ 55 ആനകളാണ് വടക്കുന്നാഥന്റെ വടക്കേ നടയിൽ അണിനിരന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ, പെരുമ്പറപ്പ് കാവേരി, പുതുപ്പള്ളി കേശവൻ, കുട്ടൻകുളങ്ങര അർജുൻ, ഊക്കൻസ് കുഞ്ചു, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, പാറമേക്കാവ് കാശിനാഥൻ, പുതൃക്കോവിൽ പാർത്ഥസാരഥി തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ കരിവീരന്മാർ ഒന്നിച്ച് അണിനിരന്നത് ആനപ്രേമികൾക്ക് ആവേശക്കാഴ്ചയായി. .
" f
https://www.facebook.com/Malayalivartha

























