Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്രി വി ശിവൻകുട്ടി

01 AUGUST 2026 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജോൺ

രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി..ആത്മാർത്ഥത ഇത്രയും ഉണ്ടോ..

കേരളം എന്തു കൊണ്ട്  നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്ന പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നുവെന്നും അതിലൂടെ വലിയ രീതിയിൽ കേന്ദ്രഫണ്ട് ലഭിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവുമാണെന്നും അദ്ദേഹം പറഞ്ഞു .

പാർലമെന്റിൽ കോൺഗ്രസ്‌ രാജ്യസഭാംഗം ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ ഔദ്യോഗിക മറുപടിയിലൂടെ സർക്കാരിന്റെ നുണപ്രചാരണങ്ങൾ പൂർണ്ണമായി പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താല്പര്യങ്ങൾക്കും കുട്ടികളുടെ ഭാവിക്കും വിഘാതമായ ഈ പദ്ധതി എന്തുകൊണ്ട് കേരളം നടപ്പിലാക്കരുത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്:

1. പാർലമെന്റ് രേഖകൾ തുറന്നുകാട്ടുന്ന യാഥാർത്ഥ്യം

* കേരളത്തിലെ സ്‌കൂളുകളുടെ എണ്ണം 'പൂജ്യം' (0):

കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ രേഖകൾ പ്രകാരം, പദ്ധതിക്കായി തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡിൽ' കേരളത്തിലെ ഒരു സംസ്ഥാന പൊതുവിദ്യാലയം പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല (എണ്ണം: 0). കേന്ദ്രത്തിന്റെ കീഴിലുള്ള KVS/NVS സ്കൂളുകൾ മാത്രമാണ് പട്ടികയിലുള്ളത്.

* കിട്ടിയ ഫണ്ട് പി.എം. ശ്രീ ഫണ്ടല്ല:

കേരളത്തിന് അനുവദിച്ചതായി പറയുന്ന 99.27 കോടി രൂപ പി.എം. ശ്രീ നടപ്പിലാക്കിയതിന് കിട്ടിയതല്ല; മറിച്ച് 'സമഗ്ര ശിക്ഷ' വഴിയുള്ള വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (RTE Entitlements) സ്വാഭാവിക വിഹിതം മാത്രമാണ്. ധാരണാപത്രത്തിൽ ഒപ്പുവെക്കാത്ത തമിഴ്‌നാടിനും ഇത് ലഭിച്ചിട്ടുണ്ട്.

* രാഷ്ട്രീയ നേട്ടത്തിനായുള്ള തട്ടിപ്പ്:

കുട്ടികളുടെ അവകാശമായ RTE ഫണ്ടിനെ പി.എം. ശ്രീയുടെ അക്കൗണ്ടിൽ പെടുത്തി സംസ്ഥാന സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (25 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (25 minutes ago)

CLOUD BURST മേഘസ്ഫോടനം  (34 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (36 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (38 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (47 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (50 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (57 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (59 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends