കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ

രോഗികൾക്ക് മരുന്നുകൾ നൽകാൻ പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന് നല്കി കാരന്തൂർ മകസ് ഗേൾസ് ഹൈസ്കൂൾ ജെ ആർ സി കേഡറ്റുകൾ. ഉപയോഗം കഴിഞ്ഞ പേപ്പറുകളും പരീക്ഷാ ചോദ്യപേപ്പർ കവറുകളും ന്യൂസ് പ്രിന്റുകളും ഉപയോഗിച്ച് നിർമിച്ച 1500 മെഡിസിനൽ കവറുകൾ കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകിയാണ് വിദ്യാർഥികൾ സാമൂഹ്യ സേവന രംഗത്ത് മാതൃകയായത്. മെഡിക്കൽ ഓഫീസർ ഡോ. വി അർച്ചന കവറുകൾ ഏറ്റുവാങ്ങി.
സ്കൂളിന്റെ ജനകീയ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത്. പോസ്റ്റൽ കവറുകൾ നിർമിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്കും ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും വിദ്യാർഥികൾ ഇതിനകം നല്കിയിട്ടുണ്ട്. പ്രധാനാധ്യാപകൻ നിയാസ് ചോലയാണ് കവർ നിർമാണം പരിശീലിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് ജെ ആർ സി കൺവീനർ കെ ഷബീന നേതൃത്വം നൽകി. സമർപ്പണ ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ എം ജി സജീഷ്, ഡോ. അശ്വിൻ ശ്രീവാസ്, ഐ എ സാജിത, പ്രധാന അധ്യാപകൻ നിയാസ് ചോല, കെ ഷബീന സംബന്ധിച്ചു.
https://www.facebook.com/Malayalivartha



























