വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജോൺ

മാറുന്ന ലോകത്തിനനുസരിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ-സാങ്കേതിക മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഐ.എച്ച്.ആർ.ഡി സ്ഥാപനമേധാവികളുടെ യോഗം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയാൻ മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി റോജി.എം. ജോൺ വ്യക്തമാക്കി.
വിവരസാങ്കേതികവിദ്യയുടെ വളർച്ച കാരണം ഇന്ന് അധ്യാപകരേക്കാൾ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്ലാസ്സിലെത്തുന്ന വിദ്യാർത്ഥികളുണ്ട് . വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ പരമ്പരാഗത രീതിയിലുള്ള ക്ലാസ് മുറികളിൽ നിന്നും വഴിമാറി നൂതന രീതിയിലുള്ള പഠനരീതികൾ നടപ്പിലാക്കേണ്ടതുണ്ട്.
വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയാണ് ഇന്നത്തെ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ നൈപുണ്യം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സാധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























