ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...

റാന്നിയിലും സമീപ പ്രദേശങ്ങളിലും മുൻവർഷങ്ങളിലെ മഹാപ്രളയത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 350 മില്ലിമീറ്ററോളം അത്യപൂർവ്വമായ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. വടശ്ശേരിക്കര റോഡ് ഉൾപ്പെടെ പ്രധാന ഗതാഗത പാതകളെല്ലാം വെള്ളത്തിനടിയിലായതോടെ രക്ഷാപ്രവർത്തകർക്ക് പോലും പ്രദേശത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ്.
https://www.facebook.com/Malayalivartha



























