കടൽക്ഷോഭം...തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു...

കടൽക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണത്.
മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ടാണ് രണ്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണത്. അപ്പോൾ തന്നെ അധികൃതരെ അറിയിച്ചിട്ടും ഇന്നുച്ചവരെ ഒരു തരത്തിലുമുള്ള രക്ഷാപ്രവർത്തനവും ഉണ്ടായില്ലെന്നാണ് പരാതിയിലുള്ളത്. ഇതോടെ നാട്ടുകാർ സംഘടിച്ച് പൊലീസ് സ്റ്റേഷന് മുന്നിലെത്തുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഒടുവിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യമെത്തിയത് നേവിയുടെ ഹെലികോപ്റ്ററാണ്. പിന്നെ കോസ്റ്റ്ഗാർഡിൻറെയും തീരദേശ പൊലീസിൻറെയും ബോട്ടുകളും തെരച്ചിലിനെത്തുകയും ചെയ്തു.
വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകൾ മറിഞ്ഞ് കാണാതായ രണ്ട് പേർക്കായി തെരച്ചില് തുടരുന്നു. മന്ത്രി സിപി ജോണും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും എത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























