സങ്കടക്കാഴ്ചയായി... അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി

ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് ശാരദയ്ക്ക് വൈദ്യുതാഘാതമേറ്റത്.
തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് ഷോക്കേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകൾ രാധിക (36)യ്‌ക്കും, രാധികയെ പിടിച്ചുയർത്താനായി ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മ (32)യ്‌ക്കും ഷോക്കേറ്റിരുന്നു. ഇവർ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha
























