കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

കനത്ത മഴയില്‍ പമ്പയിലെ ജലനിരപ്പുയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ദര്‍ശനത്തിനു ധാരാളം തീര്‍ഥാടകരെത്താറുണ്ട്. അങ്ങനെ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്.
ഓഗസ്റ്റ് 16 മുതല്‍ 21 വരെ ചിങ്ങമാസ പൂജകള്‍ക്കായും 24 മുതല്‍ 28 വരെ ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും നട തുറക്കുന്നുണ്ട്. അപ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനനത്തിനെത്താം. നിലവില്‍ അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് ബോര്‍ഡിന്റെ അഭ്യര്‍ഥന.
https://www.facebook.com/Malayalivartha






















