ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്ത് പ്രതിയാകും..മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്ത് പ്രതിയാകും. മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതാണ്.
ഹൈക്കോടതി നിർദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറുകയും ചെയ്തു. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നൽകിയത്.
ശബരിമല മിൽമ നെയ്യ് ഇടപാട് കരാറിൽ നിർണായകമായത് എക്സിക്യൂട്ടിവ് ഓഫീസറായിരുന്ന മുരാരി ബാബുവിൻറെ റിപ്പോർട്ടാണ്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേൻമ കൂടുമെന്ന് റിപ്പോർട്ട് നൽകി. ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തലുള്ളത്.
"
https://www.facebook.com/Malayalivartha






















