സൗഹൃദബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യം; യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ച് ആൺസുഹൃത്ത്. പ്രതികൾ പോലീസ് പട്രോളിങ്ങിൽ കുടുങ്ങി

യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ച് ഗുരുവായൂരിലെത്തിയ ആളും സുഹൃത്തുക്കളും പിടിയില്‍. തൊടുപുഴ മുട്ടം സ്വദേശികളായ ആദര്‍ശ്, പ്രസാദ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫന്‍ എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറെ നടയില്‍ നിന്ന് പ്രസാദിനെയാണ് പെണ്‍ വേഷത്തില്‍ സംശയാസ്പദമായി ആദ്യം കസ്റ്റഡിയിലെടുത്തത്.
തൃശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തെ തുടർന്ന് വകവരുത്താൻ എത്തിയ കാമുകനും സംഘവും ഗുരുവായൂർ ടെംപിൾ പോലീസിന്റെ പട്രോളിങ്ങിൽ കുടുങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരില്‍ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. സൗഹൃദബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം.
ഓഗസ്റ്റ് 4-ന് രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ച് സംശയകരമായി നിന്നയാളെയും സുഹൃത്തിനെയും പട്രോളിങ് സംഘം ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണ്. ഇയാൾ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
ഇയാൾക്കൊപ്പം ഉണ്ടായിരുന്നത് കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പോലീസ് തിരിച്ചറിഞ്ഞതോടെ പ്രതികളുടെ പ്ലാൻ പൊളിയുകയായിരിന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ടോടെ തൊടുപുഴ രജിസ്ട്രേഷനുള്ള കാറിൽ കറങ്ങുകയായിരുന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി 16 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
https://www.facebook.com/Malayalivartha

























