മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു....

മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച മുങ്ങൽവിദഗ്ധർ തിരച്ചിൽ ആരംഭിച്ചെങ്കിലും അടിത്തട്ട് കാണാനാകുന്നില്ലെന്ന് പറഞ്ഞ് അവർ പിന്മാറി. വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജി(32) നെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധനകൾ നടത്തിയിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയുണ്ടായ അപകടത്തിൽ കാണാതായ ഷിജിനായി കുടുംബം കഴിഞ്ഞ ആറുദിവസമായി കാത്തിരിക്കുകയാണ്.
ബന്ധുക്കൾ സ്വന്തം റിസ്കിൽ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ പേപ്പറുകളിൽ ഒപ്പിട്ടുനൽകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതിയും ഉന്നയിച്ചു. തുടർന്നാണ് കോസ്റ്റൽ പൊലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തിയത്.
R
https://www.facebook.com/Malayalivartha























