ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്

മഴയും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ആശങ്കയിലാണ് മലയാളികൾ. ഒരു ദുരന്തം ഏത് നേരത്ത് വേണമെങ്കിലും വരാം എന്ന ആശങ്ക. ഇതിനിടയിൽ വാഹനാപകടങ്ങളും കൂടുന്നു എന്നതാണ് ഏറെ പരിതാപകരം. ഇപ്പോൾ ഇടുക്കിയിൽ നിന്ന് അത്തരമൊരു ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇടുക്കി ഏലപ്പാറയ്ക്ക് സമീപം വലിയൊരു കാർ അപകടം ഉണ്ടായിരിക്കുന്നു.
ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം മലയോര ഹൈവേയിൽ നാലാം മൈലിലാണ് അപകടം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ദിവ്യ (29), നവ്യ (26) എന്നിവരെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























