ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ചെറുതുരുത്തിയില്‍ ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ചേറൂര്‍ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മുറിയെടുത്തു കൂടെ താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടില്‍ വീട്ടില്‍ വിബീഷ് (41) പിടിയില്‍. ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ചെറുതുരുത്തിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. സംഭവത്തിനു ശേഷം യുവാവ് ഇന്നലെ രാവിലെ മലപ്പുറം തേഞ്ഞിപ്പലം സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും ഏറെനാളായി പരിചയത്തിലാണ്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിര്‍ബന്ധിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പ്രതി പൊലീസിനു മൊഴി നല്‍കി. കുന്നംകുളം എസിപി മുരളീധരന്‍, ചെറുതുരുത്തി ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം വൈകിട്ട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























