Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്ന് കുടുംബം

07 AUGUST 2026 04:54 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നതിനിടെ, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരച്ചില്‍ തൃപ്തികരമല്ലെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ സമയോചിതമായി ഇടപെട്ടില്ലെന്നും ജോണിന്റെ മകള്‍ ജിജി ആരോപിച്ചു. കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലും നിരാശയാണുണ്ടായതെന്ന് ജിജി പറഞ്ഞു. 'ഞങ്ങള്‍ ആവശ്യപ്പെടുന്നത് എഴുതി നല്‍കാനാണ് കലക്ടര്‍ പറയുന്നത്. അതെഴുതേണ്ടത് ഞങ്ങളാണെങ്കില്‍ നിങ്ങള്‍ അവിടെ ഇരിക്കുന്നത് എന്തിനാണ്?' എന്നായിരുന്നു അവരുടെ ചോദ്യം. ഇതുവരെ നടന്ന തെരച്ചില്‍ ഫലപ്രദമല്ലെന്നും, രണ്ട് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് വെറും ഒന്നര മണിക്കൂര്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും അവര്‍ വിമര്‍ശിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശവും മത്സ്യത്തൊഴിലാളി സമൂഹത്തെ വേദനിപ്പിച്ചതായി ജിജി പ്രതികരിച്ചു.'മുന്‍പ് തീരപ്രദേശത്ത് പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ' എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നും, അതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാന്‍ എല്ലാവരും എത്താറുണ്ടെന്നും, ദുരന്തസമയത്ത് അതേ പരിഗണന ലഭിക്കുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു. അപകടം നടന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ ശക്തമായ രക്ഷാപ്രവര്‍ത്തനം ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. മണിക്കൂറുകളോളം കടലില്‍ ജീവന്‍ രക്ഷിക്കാന്‍ പൊരുതിയ ശേഷമാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടതെന്നും, ഇത് രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണെന്നും ജിജി പറഞ്ഞു. ഫിഷറീസ് മന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ജൂലൈ 31ന് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞാണ് ജോണിനെ കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെയും മറ്റ് രക്ഷാസംഘങ്ങളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 minute ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (14 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (51 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

Malayali Vartha Recommends