പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍

ബത്തേരിയില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയുമായ സാഗേഷ് കുമ്പാളി അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ സജീവമായിരുന്ന ഇയാള്‍ റോളക്‌സ് എന്ന സിനിമാ കഥാപാത്രത്തെ അനുകരിക്കാറുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നല്‍കി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പതിനഞ്ചോളം കേസുകളില്‍ പ്രതിയായ സാഗേഷ് കഞ്ചാവ് കൈവശം വെച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഒന്നരമാസമായി ഇയാളെ അന്വേഷിക്കുകയാണ് പൊലീസ്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പിടികൂടിയത്. സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. പിന്നീട് ലോഡ്ജില്‍ എത്തിച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും മാര്‍ഷ്യല്‍ ആര്‍ട്‌സ്, ജിം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും സാഗേഷ് ലഹരി വില്‍പ്പന നടത്തുന്നുണ്ട്.
വധശ്രമം അടക്കം നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. 'ഓപ്പറേഷന്‍ റോളക്‌സ്' എന്ന പേരിലാണ് എലത്തൂര്‍ പൊലീസും സൈബര്‍ സെല്ലും അന്വേഷണം നടത്തിയത്. നിരവധി ടവര്‍ ലൊക്കേഷനുകളും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സാഗേഷിന്റെ അറസ്‌റ്റോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























