Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും

08 AUGUST 2026 06:20 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ പി പോളിനെ സസ്‌പെന്‍ഡുചെയ്യും. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉടന്‍തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് ദുരന്തത്തില്‍പ്പെട്ടത്. മൃതശരീരം കണ്ടെത്താനായത് ചൊവ്വാഴ്ചയും. തുരുത്തില്‍ അകപ്പെട്ടയാളെ കുത്തിയൊഴുകിയ പുഴ നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കി രക്ഷിച്ചു. പക്ഷേ, തിരിച്ചു നീന്തവേ കയറില്‍ നിന്ന് രാജേഷിന്റെ പിടിവിട്ടുപോയി. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇന്‍സ്ട്രക്ടറായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സ്വയം ഇറങ്ങുകയായിരുന്നു.

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനന്തര നടപടി സ്വീകരിച്ചത്. മൃതദേഹം കൊണ്ടുപോയതില്‍ വലിയ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഇന്നലെത്തന്നെ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്നു. ഇതിനിടെ രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസീല്‍ദാര്‍ പണം ആവശ്യപ്പെട്ടെന്ന വിവരവും പുറുത്തുവന്നു.വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ കളക്ടര്‍ ഇന്നുച്ചയ്ക്ക് റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നു. തഹസില്‍ദാറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കൃത്യവിലോപം കാട്ടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാലുദിവസം പുഴയില്‍ കിടന്ന് ചീര്‍ത്ത മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തേക്കയച്ചത് പ്‌ളാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു. എംബാം ചെയ്തിരുന്നില്ല. സാധാരണ ആംബുലന്‍സാണ് മൃതദേഹം തിരുവനപുരത്തെത്തിക്കാന്‍ ഉപയോഗിച്ചത്. വീട്ടിലെത്തിച്ചാല്‍ മൃതദേഹം തുറന്നുകാണിക്കരുതെന്ന് െ്രെഡവര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ദുര്‍ഗന്ധം അസഹ്യമായതോടെ ആംബുലന്‍സ് തൃശൂര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നില്‍ നിറുത്തി. തുടര്‍ന്ന് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ളതിലേക്ക് െ്രെഡവര്‍മാര്‍ മാറ്റുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (1 hour ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (1 hour ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (2 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (2 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (3 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (3 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (3 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (3 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (3 hours ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (3 hours ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (3 hours ago)

Malayali Vartha Recommends