കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പരിഷ്‌കരിച്ച നിരക്കിന് വെള്ളിയാഴ്ച മുതൽ പ്രാബല്യമുണ്ടായിരിക്കും. തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, 100 ശതമാനം ഭിന്നശേഷിയുള്ളവർ, കിടപ്പിലായ രോഗികൾ, കാൻസർ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗബാധിതർ, വയോജന രോഗികൾ എന്നിവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നൽകുക.
https://www.facebook.com/Malayalivartha























