ഡോ. സിസാ തോമസിന് നേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കടുത്ത കൈയേറ്റവും അക്രമവും... ഓടിയടുത്ത സമരക്കാര്‍ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ദേഹത്ത് മാന്തുകയും ചെയ്തതായി വി.സി..

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ ക്യാമ്പസില്‍ വി.സി. ഡോ. സിസാ തോമസിന് നേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കടുത്ത കൈയേറ്റവും അക്രമവും. വ്യാഴാഴ്ച സിന്‍ഡിക്കേറ്റ് യോഗത്തിനെത്തിയ തനിക്കെതിരെ ഓടിയടുത്ത സമരക്കാര്‍ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ദേഹത്ത് മാന്തുകയും ചെയ്തതായി വി.സി. തുറന്നടിച്ചു. മുന്‍പ് സാങ്കേതിക സര്‍വകലാശാല (കെ.ടിയു.) വി.സി.യായിരുന്ന കാലം മുതല്‍ സിസാ തോമസിനോട് ഭരണാനുകൂല അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ പുലര്‍ത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ തുടര്‍ച്ചയാണ് ഈ അതിക്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ വന്‍ സുരക്ഷാ സന്നാഹങ്ങളെപ്പോലും നിഷ്പ്രഭമാക്കിയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വി.സി.യുടെ അടുത്തേക്ക് തള്ളിക്കയറിയത്. വി.സി. സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായ വി.സി.യുടെ ദേഹത്ത് പോറലും മുറിവുകളും പറ്റിയിട്ടുണ്ട്.ആക്രമണത്തില്‍ ഔദ്യോഗിക വാഹനം നശിപ്പിച്ചതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡോ. സിസാ തോമസ് വ്യക്തമാക്കി. എന്നാല്‍, വ്യക്തിപരമായ ആക്രമണത്തില്‍ പോലീസില്‍ പ്രത്യേക പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു.
സംഭവം നടന്ന് ജോലിത്തിരക്കുകള്‍ കഴിഞ്ഞ് മടങ്ങാന്‍ ഏറെ വൈകിയതിനാലാണ് വൈദ്യപരിശോധനയ്ക്ക് വിധേയയാകാതിരുന്നതെന്നും വി.സി. മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരില്‍ സര്‍വകലാശാലാ ഗേറ്റിനുസമീപം വി.സി.യുടെ പ്രതീകാത്മക ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത് ക്യാമ്പസിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോലീസ് തീര്‍ത്ത സുരക്ഷാ വലയം ഭേദിച്ചാണ് അക്രമികള്‍ വി.സി.ക്ക് നേരെ പാഞ്ഞടുത്തത്. ഒരു വനിതാ വി.സി.ക്ക് നേരെ ക്യാമ്പസിനുള്ളില്‍ നടമാടിയ ഈ ക്രൂരതയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം മാത്രമാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം .
കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ .രാജ്ഭവനില്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം ഉന്നയിച്ചത്. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.സര്‍വകലാശാലാ തലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്‌മയും സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. പ്രതികളുടെ ദൃശ്യങ്ങള്‍ വ്യക്തമായി ലഭിച്ചിട്ടും ഇതുവരെ കേസെടുക്കാന്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വി സിമാര്‍ കുറ്റപ്പെടുത്തി..
https://www.facebook.com/Malayalivartha























