സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്റെയും നാജിയത്ത് താജുദ്ദീന്റെയും മകളും ഷഹീൻ ഷിയാബിന്റെ ഭാര്യയുമായ സുലേഹ ഷഹിൻ (34) ആണ് മരിച്ചത്.
ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ നടന്ന അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എ.ഇയിൽ നിന്നെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. അബുദാബിയിൽ നിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക സൂചനകളുള്ളത്.
മാതാപിതാക്കളും കുട്ടികളും അടങ്ങിയ രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























