ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്

എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തിന് പോയ ബസ് ലോറിയെ മറികടക്കാനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























