Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

23 AUGUST 2026 08:05 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ നാളായി അവശനിലയിലായിരുന്ന ഗണേശൻ കഴിഞ്ഞ ജൂലൈ 12-ന് ശ്രീകൃഷ്ണപുരം മംഗലാംകുന്നിൽ നടത്തിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാനായി കഴിയാതെ മംഗലാംകുന്നിലെ ആനത്തറിയിൽ പ്രത്യേക ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്.

'വളയം ഗണേശൻ', 'ഗുരുജി അനന്തരാമൻ' എന്നീ പേരുകളിൽ നേരത്തെ അറിയപ്പെട്ടിരുന്ന ഈ കൊമ്പനെ വനംവകുപ്പിന്റെ രേഖകൾ പ്രകാരം ബിഹാറിൽ നിന്നാണ് കേരളത്തിലെത്തിച്ചത്.

2016-ൽ മംഗലാംകുന്ന് തറവാട്ടിലെത്തുമ്പോൾ വനംവകുപ്പ് രേഖകളിൽ ഗണേശന് 24 വയസ്സായിരുന്നു പ്രായം രേഖപ്പെടുത്തിയിരുന്നതെങ്കിലും, ആനയുടെ യഥാർത്ഥ പ്രായം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിന്നിരുന്നു. ലക്ഷണമൊത്ത ശരീരഘടനയും നല്ല നീളവും എപ്പോഴും തല ഉയർത്തിപ്പിടിക്കുന്ന പ്രത്യേക ഭാവവുമായിരുന്നു ഗണേശനെ ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. 18 നഖങ്ങളും തേൻനിറം കലർന്ന കണ്ണുകളും ഗണേശന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ വർഷങ്ങളായി ആനയെ അലട്ടിയിരുന്ന കാൽപ്പാദങ്ങളിലെ മുറിവുകൾക്ക് നിരന്തരം ചികിത്സ നൽകേണ്ടി വന്നിരുന്നു.

2014 ജൂലൈയിൽ മംഗലാംകുന്ന് ആനത്തറവാട്ടിൽ കർക്കിടക ചികിത്സ നടക്കുന്നതിനിടെ വെറ്ററിനറി സർവകലാശാലയിലെ ഡോ. ടി.എസ്. രാജീവ് എത്തി കാലിലെ പഴുപ്പുനിറഞ്ഞ മുറിവിന് ചികിത്സ നൽകിയിരുന്നു.ഗണേശന്റെ അവസാനകാലത്ത് ഗുരുതരമായ മുറിവുകളോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിച്ചത് വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (4 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (32 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (59 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends