കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം

കരുവാറ്റ വധക്കേസിൽ കൃത്യം നടത്തുന്നതിന് തൊട്ടുമുൻപ് പതിമൂന്നുകാരിയായ ഒന്നാം പ്രതി തന്റെ സുഹൃത്തിന്റെ വീട്ടിലിരുന്നാണ് കൊല്ലത്തുള്ള ആൺകുട്ടികളെ ഫോണിൽ വിളിച്ചതും മുത്തച്ഛനെ വധിക്കാൻ ആവശ്യപ്പെട്ടതും. ഈ ഗൂഢാലോചന കൺമുന്നിൽ നടന്ന കാര്യം പെൺകുട്ടിയുടെ ഈ സുഹൃത്തിന് മുൻകൂട്ടി അറിയാമായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.കൊലയ്ക്ക് ശേഷം ‘അയാളെ തീർത്തു, ആ ശല്യം ഇനിയില്ല’ എന്ന വോയ്സ് മെസ്സേജ് പെൺകുട്ടി അയച്ചത് മറ്റൊരു സഹപാഠിക്കാണ്. കേസിൽ ഈ രണ്ട് സുഹൃത്തുക്കളെയും പോലീസ് പ്രധാന സാക്ഷികളാക്കും . ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികളെ 250 രൂപയ്ക്ക് കരുവാറ്റയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും കേസിൽ വഴിത്തിരിവായി. വെറും രണ്ട് മണിക്കൂർ കൊണ്ട് കൃത്യം തീർത്ത് മടങ്ങാനായിരുന്നു കൗമാരക്കാരുടെ പ്ലാൻ...
https://www.facebook.com/Malayalivartha


























