Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

23 AUGUST 2026 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോഷത്തോടെ പഠിക്കാം” എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും രക്ഷിക്കാന്‍ സിപിഎം തെരുവില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങും

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം

 പിണറായി വിജയനെ സി പി ഐ കൈവിട്ടു. ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല. പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ തുറന്നുപറയും. ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ബിനോയ് വിശ്വം.വളരെപെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ പറഞ്ഞത്. ഇതിന്റെ തുടക്കം ഇന്നലെ സംഭവിച്ചു. വീണയോ റിയാസോ കുരുങ്ങിയാൽ പിണറായി വിവരമറിയും. അതാണ് ബിനോയിയുടെ തീരുമാനം.മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദം സി പി ഐ തള്ളി.  ഇതു സംബന്ധിച്ച ചോദ്യത്തിന് രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.

 

ഇത്തരം കൊടുക്കല്‍ വാങ്ങലിലൊന്നും സിപിഐക്കു പങ്കില്ലെന്നും പാര്‍ട്ടിക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ ലക്ഷങ്ങളുടെ ഹവാല ഇടപാടു നടന്നുവെന്ന് ഇ.ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കളുടെ പരിചയക്കാരെവരെ ഇ.ഡി വേട്ടയാടുകയാണെന്നും ഇത്തരം നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്. അത് പിണറായിയെ ലക്ഷ്യമിട്ടുതന്നെയാണ്.സിഎംആർഎൽ– എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം കേന്ദ്രീകരിക്കുന്നത് പിണറായി വിജയന്റെ മകൾ ടി.വീണയുടെ വീട്ടിൽ നിന്നു മുൻപു കണ്ടെത്തിയ പണം ഇടപാടുകളുടെ കയ്യെഴുത്തു കണക്കുകളിലാണ്. ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളാണ് ഈ രേഖകളിലുള്ളത്.

 

3.49 ലക്ഷം യുഎഇ ദിർഹം  ദുബായിലേക്കു കൈമാറിയിട്ടുണ്ട്.ഹവാല ചാനലുകൾ വഴി പണം കൈമാറിയതിന്റെ സൂചന ലഭിച്ചതായും പണം കൈപ്പറ്റിയവരുടെ പേരുകൾ, കൈമാറിയ തുക, ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങൾ കയ്യെഴുത്തു രേഖകളിലുണ്ടെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ ഇന്നലെ അറിയിച്ചിരുന്നു.ഇതിനെ കുറിച്ചുള്ള പ്രതികരണമാണ് ബിനോയിയോട് ചോദിച്ചത്.പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ സിപിഎം – സിപിഐ തർക്കം രൂക്ഷമായതിന് പിന്നാലെയാണ് ബിനോയിയുടെ പ്രതികരണം വന്നത്. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറാ‌യി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ പിണറായിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച ആ കത്ത് താനാണ് എഴുതി കൊടുക്കേണ്ടതെന്നും കത്ത് കൊടുത്താൽ ഉപനേതാവ് വരും എന്നുമായിരുന്നു പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കത്തിലെ പേര് സിപിഐ നേതാവിന്റെതാകുമോ അതോ സിപിഎം നേതാവിന്റെതാകുമോ എന്ന് ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചു. അതിൽ ഒരു സംശയവുമില്ല. സിപിഎം നേതാവിന്റെ പേരായിരിക്കും എന്നായിരുന്നു പിണറായി മറുപടി നൽകി. ഇതാണ് ബിനോയിയെ ചൊടിപ്പിച്ചത്.ഇപ്രകാരമൊരു രീതിയിൽ സഖാവ് പിണറായി വിജയൻ സംസാരിക്കുമെന്ന വിശ്വസിക്കാൻ തനിക്ക് പ്രയാസമുണ്ടെന്നായിരുന്നു തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം പറഞ്ഞത്.

 

അഥവാ  അദ്ദേഹം പറഞ്ഞെങ്കിൽ അദ്ദേഹം വഹിക്കുന്ന പദവിക്കോ അല്ലെങ്കിൽ രാഷ്ട്രീയ പക്വതയ്ക്കോ നിരക്കുന്ന പ്രസ്താവന അല്ല അതെന്നും ബിനോയ് വിശ്വം പറഞ്ഞു. തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെയാണ്. അത് അല്ലാതെ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ എൽഡിഎഫിന്റെ സംസ്കാരത്തിനു നിരക്കാത്ത പ്രസ്താവനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകില്ലെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തീർത്തുപറഞ്ഞു. ചർച്ചയ്ക്കു വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചതിനു തൊട്ടു പിന്നാലെ എന്തു ചർച്ചയാണു വേണ്ടതെന്നു ചോദിച്ചു സിപിഐയെ പിണറായി കടന്നാക്രമിച്ചു. ഇതോടെ ഈ പ്രശ്നത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്കു നീങ്ങി.

 

ഉപനേതൃസ്ഥാനം കിട്ടിയേ തീരൂവെന്നു വ്യാഴാഴ്ച വ്യക്തമാക്കിയ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കുള്ള മറുപടി കൂടിയാണു പിണറായി നൽകിയത്. ഡൽഹിയിൽ സിപിഐ നേതൃയോഗങ്ങൾ നടക്കുമ്പോഴാണ് എൽഡിഎഫിലെ അവരുടെ പ്രധാന ആവശ്യം തള്ളുകയും അതിനായുള്ള സമ്മർദത്തോടുള്ള അമർഷം പിണറായി പ്രകടിപ്പിക്കുകയും ചെയ്തത്.സിപിഎമ്മിനുണ്ടായ തിരിച്ചടി പ്രയോജനപ്പെടുത്താൻ വേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കമാണിതെന്ന പാർട്ടിക്കുള്ളിലെ അമർഷമാണ് പിണറായിയുടെ വാക്കുകളിലൂടെ പുറത്തു വന്നത്. സിപിഐ നേതൃയോഗങ്ങളിൽ തന്നെ പ്രതിക്കൂട്ടിലാക്കി നടന്ന ചർച്ചയും പിണറായിയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. അതേസമയം ഐക്യത്തിനാണ് താൽപര്യമെന്നും തർക്കത്തിനില്ലെന്നും ഡൽഹിയിൽ പറഞ്ഞ ബിനോയ് വിശ്വം എൽഡിഎഫ് യോഗം വിളിച്ചാൽ പങ്കെടുക്കുമെന്നു തീരുമാനിച്ചിട്ടുണ്ടെങ്കിലും മറ്റു ഘടകകക്ഷികളെ കൂട്ടി തങ്ങളുടെ ആവശ്യം തള്ളാമെന്നാണു കരുതുന്നതെങ്കിൽ അത് അംഗീകരിക്കില്ലെന്നു വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവിനെച്ചൊല്ലി സിപിഎം–സിപിഐ പോര് മുറുകുന്നതിനിടെ വിഷയത്തിൽ എൽഡിഎഫ് നിയമസഭാ കക്ഷിയിലെ മൂന്നാമത്തെ കക്ഷിയായ ആർജെഡി ഇടപെട്ടു. ഉപനേതാവ് പദവി ഉൾപ്പെടെയുള്ള പാർ‌ലമെന്ററി പാർട്ടിയിലെ സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ ആർജെഡിയുമായി ആലോചിക്കണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ എൽഡിഎഫ് നിയമസഭാകക്ഷിയിൽ പ്രാതിനിധ്യമുള്ള ഒരേയൊരു പാർട്ടിയാണ് ആർജെഡി. ജനങ്ങൾ തോൽപ്പിച്ചിട്ടും മുന്നണിയിലെ പ്രധാന കക്ഷികൾ പാഠം പഠിച്ചിട്ടില്ലെന്നും വർഗീസ് ജോർജ് വിമർശിച്ചു. ‘‘ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് ചർച്ച ചെയ്യേണ്ടത്. അതിനുപകരം ഉപനേതാവിനെ സംബന്ധിച്ചു നടക്കുന്ന തർക്കം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. സുപ്രധാന നിയമസഭാ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ കഴിയാത്തത് നിരാശാജനകമാണ്.

 

എത്രയും വേഗം പാർലമെന്ററി പാർട്ടി വിളിച്ചുകൂട്ടണം’’ – വർഗീസ് ജോർജ് ആവശ്യപ്പെട്ടു.ഇടതുമുന്നണിയുടെ സംഘടനാപരമായ ഘടനയെ ദുർബലപ്പെടുത്തിയത് രാജ്യസഭാ സീറ്റ് സംബന്ധിച്ച സിപിഐ നിലപാടുകളാണ്. 2022 ൽ ശ്രേയാംസ് കുമാർ ഒഴിഞ്ഞ ആർജെഡിയുടെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കു നൽകേണ്ടി വന്നു. ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റ് പാർ‌ട്ടികൾ ക്ഷയിക്കുമ്പോൾ പാർലമെന്റിൽ സാന്നിധ്യം വേണമെന്നു പറഞ്ഞാണ് അന്ന് ആർജെഡിയുടെ സീറ്റ് സിപിഐ കരസ്ഥമാക്കിയതെന്ന് വർഗീസ് ജോർജ് പറഞ്ഞു. 2024ൽ രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നപ്പോഴും ആ സീറ്റ് സിപിഐ സ്വന്തമാക്കി. ആരാണോ രാജ്യസഭാ സീറ്റ് ഒഴിയുന്നത് അവർക്കാണ് അവകാശം എന്നായിരുന്നു അന്ന് സിപിഐ പറഞ്ഞത്. സിപിഐയുടെ ഈ നിലപാട് കാരണം ചെറുകക്ഷികൾക്ക് ഇതോടെ മുന്നണിയിൽ സീറ്റ് ലഭിക്കാതെയായി.

 

നേരത്തെ ജനതാദളും ആർഎസ്പിയും അടക്കമുള്ള ചെറുകക്ഷികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ രാജ്യസഭ സീറ്റുകൾ ലഭിച്ചിരുന്നു. ജനതാദളിലെ അരങ്ങിൽ ശ്രീധരൻ, കേരള കോൺഗ്രസിലെ വക്കച്ചൻ മറ്റത്തിൽ, ആർഎസ്പിയിലെ പ്രേമചന്ദ്രൻ എന്നിവർക്കു സീറ്റ് ലഭിച്ചത് അങ്ങനെയാണ്. എന്നാൽ അതിനു വിരുദ്ധമായുള്ള സിപിഐയുടെ സമീപനമാണ് മുന്നണിയിലെ ജനാധിപത്യ കക്ഷികളുടെ രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാക്കിയത്. നിലവിൽ എൽഡിഎഫിലെ എട്ടു കക്ഷികൾക്കാണ് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതായതെന്നും വർഗീസ് ജോർജ് പറഞ്ഞു. എന്തു വിട്ടുവീഴ്ചയാണ് വേണ്ടത് ? ആരാണു വിട്ടു വീഴ്ച ചെയ്യേണ്ടത് ? ഇല്ലാത്ത ഒരു പ്രശ്നം ചർച്ച ചെയ്യണമെന്നു പറ‍ഞ്ഞാൽ എന്തു ചർച്ച ചെയ്യാനാണ് ? കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇത്തരമൊരു പ്രശ്നമുണ്ടായിട്ടുണ്ടോ? എൽഡിഎഫ് യോഗം ചേരാൻ കഴിയാത്ത പ്രതിസന്ധിയില്ല.

 

യോഗം അതിന്റെ വഴിക്കു ചേരുമെന്ന് പിണറായി വിജയൻ പറഞ്ഞു.പിണറായിയെയും മകളെയും സംരക്ഷിക്കുന്ന നിലപാടാണ് ഇക്കാലമത്രയും സിപിഐ സ്വീകരിച്ചിട്ടുള്ളത്.എന്നാൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇരു പാർട്ടികളെയും തമ്മിൽ തെറ്റിച്ചു. പിണറായിയുടെ മകൾക്കെതിരെ ബിനോയ് വിശ്വം നിലപാട് ശക്തമാക്കിയതാണ് ഇരുവരെയും ഇരുകരകളിൽ നിർത്തിയത്. മുമ്പും സി പി ഐ ക്കെതിരെ സി പി എം രംഗത്തുവന്നിരുന്നു. ഇത്രയും വലിയൊരു പ്രതിസന്ധി പിണറായി വിജയൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.ഉറ്റവർ പോലും കൈവിട്ടു. എന്തിന് ഇത്രയും കാലം ചങ്കായ് ചേർന്നു നിന്ന് എം പി സ്ഥാനം കരസ്ഥമാക്കിയ ജോൺ ബ്രിട്ടാസ് പോലും കൈവിട്ടു. വീണയെ ഇ.ഡി. അറസ്റ്റ് ചെയ്താൽ സി പി എം മിണ്ടില്ല.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന് സി പി എം പറയും.ബിനീഷ് കോടിയേരിക്ക് നൽകിയ പിന്തുണയിൽ നിന്നും ഒരു ഇഞ്ചും കൂടുതൽ വേണ്ട വീണയുടെ കാര്യത്തിൽ എന്നാണ് സി പി എമ്മിന്റെയും സി പി ഐയുടെയും തീരുമാനം. 

 

സിഎംആര്‍എല്‍-എക്‌സാലോജിക്ക് മാസപ്പടി കേസില്‍ വീണ വിജയനെ ഇഡി കുരുക്കാൻ ഒരുങ്ങുമ്പാള്‍ പാര്‍ട്ടി പ്രതിരോധത്തിനില്ലെന്ന് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. വീണയുടെ കാര്യം അവര്‍ തന്നെ നോക്കട്ടെ  എന്ന നിലപാടിലാണ്  സിപിഎം  കടക്കുന്നത്. മുമ്പ് ഇഡി റെയ്ഡിന് എത്തിയപ്പോള്‍ പിണറായി വിജയനെ ചോദ്യം ചെയ്യുന്നു എന്ന വാര്‍ത്ത നല്‍കി പ്രതിരോധം തീര്‍ത്ത സിപിഎം പുതിയ സാഹചര്യത്തില്‍ വീണയെ കൈവിടുകയാണ്. വീണയെ കൈവിടുന്നു എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവന്ന നേതാക്കളുടെ പ്രതികരണങ്ങള്‍.വീണയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് മുമ്പ്  പ്രതികരിച്ചത്. എസ്എഫ്‌ഐഒയോട് അടക്കം വിവരങ്ങള്‍ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ്, സിഎംആര്‍എല്‍ നല്‍കിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഈ മന്ത്രിസഭയിൽ  രണ്ട് പേര്‍ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോള്‍ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്.

 

ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.ജോൺ ബ്രിട്ടാസാണ് വീണയുടെ കാര്യത്തിൽ ഡൽഹിയിൽ ചരടുവലിച്ചിരുന്നത്. കേന്ദ്ര ബി ജെ പി നേതാക്കളുമായി അടുത്ത ചങ്ങാത്തം ബ്രിട്ടാസിനുണ്ട്. ഇത്രയും കാലം പിണറായി മുഖ്യമന്ത്രിയായിരുന്നതിനാൽ ബ്രിട്ടാസിന്റെ ചരടുവലികൾ നിഷ്പ്രയാസം നടക്കുമായിരുന്നു. എന്നാൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഔട്ടാവുകയും  പാർട്ടിയിൽ പിടുത്തം വിടുകയും ചെയ്തതോടെ ബ്രിട്ടാസ് പിണറായിയെ കൈവിടുകയായിരുന്നു. വീണയെ പരസ്യമായി തള്ളി പറയാനും ബ്രിട്ടാസ് തയ്യാറായി. വരും ദിവസങ്ങളിൽ പല നേതാക്കളും പിണറായി വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലെത്തും. ബിനോയ് വിശ്വത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള നടപടികൾ മുമ്പേ പിണറായി തുടങ്ങിയിരുന്നു.വി.ഡി. സതീശനുമായി ബിനോയ് വിശ്വം കണ്ടെന്നാണ് പിണറായിയുടെ   സംശയം. എം - ആർ. അജിത്ത് കുമാറിന്റെ കാര്യത്തിൽ സി പി ഐ എടുത്ത  നിലപാട് പിണറായിയെ ബുദ്ധിമുട്ടിച്ചു. ബിനോയ് വിശ്വത്തിന്റെ ശക്തമായ നിലപാട് കാരണമാണ്  അജിത് കുമാറിനെ പോലീസിന് പുറത്തേക്ക് മാറ്റിയത്.

 

എന്നാലും അജിത് കുമാർ ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും സർക്കാർ നൽകി . മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശങ്ങൾ സഹപ്രവർത്തകർക്ക് കൈമാറിയത്  അജിത് കുമാറാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും അജിത് കുമാറും തമ്മിൽ അത്രയേറെ അടുപ്പമുണ്ടായിരുന്നു  അജിത്  കുമാറിനെ പോലീസിൽ മടക്കികൊണ്ടുവരണമെന്ന ആവശ്യവും പൊളിറ്റിക്കൽ സെക്രട്ടറിയുടേതായിരുന്നു. .ആകെയുള്ള തടസം സി പി ഐ മാത്രമായിരുന്നു. .അത് മറി  കടക്കാൻ മുഖ്യമന്ത്രി കഴിയുംവിധമൊക്കെ ശ്രമിച്ചതാണ്.എന്നാൽ നടന്നില്ല.   ഇതിൽ പിണറായിക്ക്  ബിനോയിയോട് വിരോധമുണ്ട്. പിഎം ശ്രീയിലെ സിപിഎം പിന്മാറ്റം ഇടതുരാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചതിൽ  സിപിഎമ്മിന്   അതൃപ്തിയുണ്ടായിരുന്നു. മന്ത്രിയായിരുന്ന  വി.ശിവൻകുട്ടി ബിനോയിയെ ഖണ്ഡിച്ചു നടത്തിയ പ്രസ്താവന   പാർട്ടി നേതൃത്വത്തിന്റെ വികാരമാണ്. 

 

പിഎം ശ്രീ കേരളത്തി‍ൽ നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കത്ത് അയച്ചപ്പോഴും ഇത് എൽഡിഎഫിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും വിജയമാണെന്നാണ് ബിനോയ് പ്രതികരിച്ചത്. സിപിഎമ്മിനെ തിരുത്തുന്നതാണോ ഇടതുരാഷ്ട്രീയത്തിന്റെ വിജയമെന്ന അമർഷമാണ് ഇതു സിപിഎമ്മിൽ സൃഷ്ടിച്ചത്. സിപിഎം ഇടതുപക്ഷത്തല്ലെന്നാണോ ബിനോയ് പറഞ്ഞുവരുന്നത് എന്നാണ്    ഒരു സിപിഎം നേതാവ് ചോദിച്ചത്. ബിനോയിയുടെ  പ്രസ്താവന സിപിഐ വാർത്തക്കുറിപ്പായി ഇറക്കുകയും സിപിഐ മുഖപത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും  ചെയ്തു. ബിനോയിയുടെ വാക്കുകൾ ആരെ ലക്ഷ്യമിട്ടാണെന്ന് ആർക്കും മനസ്സിലാകുമല്ലോയെന്നും ആരും മണ്ടന്മാരല്ലല്ലോ എന്നുമുള്ള വി.ശിവൻകുട്ടിയുടെ മറുപടിയിൽ സിപിഎം പറയാൻ ഉദ്ദേശിച്ചതുണ്ട്.സി പി ഐയുടെ നിലപാടിൽ വൻ അമർഷമാണ്  പിണറായിക്കും   മന്ത്രി വി ശിവൻകുട്ടിക്കും ഉണ്ടായിരുന്നത് . മന്ത്രി ശിവൻകുട്ടി വായിച്ചത് പിണറായിയുടെ മനസാണ്.

 

ഇതിൽ ശിവൻകുട്ടിക്കുള്ള വിരോധം ഇതുവരെ അവസാനിച്ചിട്ടില്ല.കാനത്തിന്റെ പിൻഗാമിയായെത്തിയ ബിനോയ് തുടക്കത്തിൽ പിണറായിയുമായി സമരസപ്പെടുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വളരെ  പെട്ടെന്ന് ബിനോയ് തത്സ്വരൂപം കാണിച്ചു.ബിനോയ്  വിശ്വത്തെ ദുർബലനായ ഒരു നേതാവായാണ് സി പി എം കണ്ടിരുന്നത്. ഇതോടെ സി പിഎമ്മിന്റെ സ്വഭാവം മാറി. വെളിയം ഭാര്‍ഗവനെയോ കാനം രാജേന്ദ്രനെയോ പോലെ ശക്തമായ നിലപാട് സ്വീകരിക്കാനോ പിണറായിയേപ്പോലെ ഒരു നേതാവിനോട് ഏറ്റുമുട്ടാനോ സാധിക്കുന്ന ഒരു നേതാവല്ല സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്ന ധാരണ മാറ്റിയെഴുതുന്നതുകൂടിയായി പിഎം ശ്രീ വിഷയത്തില്‍ സിപിഐ നേടിയിരിക്കുന്ന ഈ മേല്‍ക്കൈ എന്നതാണ് ശ്രദ്ധേയം. പിഎം ശ്രീ വിഷയത്തില്‍ തുടക്കംമുതല്‍ത്തന്നെ സിപിഎം പ്രതിരോധത്തിലായിരുന്നു എന്നത് വ്യക്തമാണ്. പിണറായിയുടെ സമവായചര്‍ച്ചകള്‍ക്കൊന്നും കാര്യമായ ഫലമുണ്ടായില്ല.

 

സിപിഐ നേതാക്കളുടെ ശബ്ദവും നിലപാടുകളും എല്ലായ്‌പ്പോഴും ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തു. സിപിഐ ഉയര്‍ത്തിയ രാഷ്ട്രീയത്തിനുള്ള വ്യക്തതയായിരുന്നു അതിന് കാരണം.ഇതിനിടെ സി പി ഐയുടെ വകുപ്പുകളെ കുഴപ്പത്തിലാക്കാൻ സി പി  എം നോക്കി.കൃഷിവകുപ്പില്‍ അടക്കം ഫണ്ട് വാങ്ങിയ വാര്‍ത്ത പുറത്തുവന്നത് സിപിഐയെ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലും പിഴച്ചു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കുക എന്ന പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, സിപിഎമ്മിന്റെ ഇടത് രാഷ്ട്രീയത്തില്‍നിന്നുള്ള വ്യതിയാനും ചൂണ്ടിക്കാട്ടുകയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ബിനോയ് വിശ്വം അടക്കമുള്ളവര്‍ ഉന്നയിച്ച രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടിപറയാന്‍ സിപിഎം നേതാക്കള്‍ക്ക് കഴിഞ്ഞില്ല. പറഞ്ഞ മറുപടികളാകട്ടെ അവരുടെ ആശയപരമായ ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കുന്നതുമായിരുന്നു.

പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പിനേപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് സിപിഐ' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുചോദ്യം. സിപിഐയെ അവഗണിച്ച് മാറ്റിനിര്‍ത്തുക എന്ന മുന്‍കാല തന്ത്രംതന്നെയായിരുന്നു എം.വി. ഗോവിന്ദന്‍ പയറ്റിയത്. അത് വിലപ്പോയില്ല. ബിനോയ് വിശ്വത്തിന് എം എ ബേബിയുടെ പിന്തുന്നയുണ്ടെന്ന സംശയം പിണറായിക്ക് മുമ്പേയുണ്ട്. ബേബിയെ പോലെ ബുദ്ധിജീവിയാണ് ബിനോയ് വിശ്വം. ബേബിക്കും പിണറായിയുടെ  നിലപാടിനോട് വിയോജിപ്പുണ്ട്. സംസ്ഥാന കാര്യങ്ങളിൽ ബേബിയെ തൊടുവിക്കാൻ പിണറായി അനുവദിക്കാറില്ല. ഇത്രയും കാലം കേരളത്തിൽ ഒതുങ്ങി നിന്ന സിപിഎം -  സിപിഐ തർക്കം തദ്ദേശ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയോടെ ദേശീയ തലത്തിലേക്ക് വഴി മാറി.  ബിനോയ് വിശ്വത്തിൽ  ഒതുങ്ങി നിന്ന പരാതികൾ ഇപ്പോൾ ദേശീയതലത്തിലാണ് കൈകാര്യം ചെയ്യുന്നത്. 

 

  സി പി ഐക്കാരെ  തോൽപ്പിച്ചത് സിപിഎമ്മുകാരാണെന്ന് ദേശീയ നേതൃത്വം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡൽഹിയിൽ എത്തിയ ബിനോയ് വിശ്വം കേരളത്തിൽ നടന്ന കുതികാൽ വെട്ടിന്റെ   യഥാർത്ഥ ചിത്രം  ദേശീയ നേതൃത്വത്തെ  ധരിപ്പിച്ചു.  അവർ  പുതിയ സംഭവങ്ങളെ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത് അതുകൊണ്ടാണ് പിണറായി വിജയനുമായി സംസാരിക്കാതെ  ദേശീയ നേതൃത്വവുമായി  മാത്രം ദേശീയ നേതാക്കൾ  സംസാരിച്ചത്. പരാജയത്തിലേക്ക് നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണം എന്നാണ് സി പി ഐയുടെ ആവശ്യം. കഴിഞ്ഞ ലോകസഭാ   തെരഞ്ഞെടുപ്പ് ദിവസം രാവിലെ സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മികച്ച സ്ഥാനാർത്ഥികൾ ആണെന്ന്   ഇ പി ജയരാജൻ പ്രഖ്യാപിച്ചതാണ് അന്നത്തെ തോൽവിക്ക് പ്രധാനകാരണം എന്ന് സിപിഐ  പറയുന്നു. 

 

പ്രകാശ് ജാവദേക്കറുമായുള്ള  കൂടിക്കാഴ്ച ജയരാജൻ തുറന്നു സമ്മതിച്ചതോടെ തോൽവിയുടെ ആക്കം കൂടി.  ഇതെല്ലാം ബിജെപിക്ക്  വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു. ഒത്തുകളിയെ കുറിച്ച് മുമ്പ് തന്നെ തങ്ങൾ  സിപിഎം നേതൃത്വത്തെ അറിയിച്ചതാണ്. എന്നാൽ സിപിഎം  ബിജെപി ഒത്തുകളി ഇല്ലെന്ന് നേതാക്കൾ ഉറച്ച നിലപാടെടുത്തു. പിണറായിയുടെ വാക്കുകൾ വിശ്വസിച്ച  തങ്ങളെ സിപിഎം ചതിച്ചു എന്നാണ് സിപി ഐ നേതാക്കൾ  പറയുന്നു. ഇത്തരം ആരോപണങ്ങൾ കനക്കുകയാണ്. അതിന്റെ ബാക്കിയാണ് വീണയുടെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (6 minutes ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (14 minutes ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (58 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (2 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (2 hours ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (3 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (3 hours ago)

Malayali Vartha Recommends