ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ഓണസദ്യയുടെ പേരിലുള്ള സ്‌പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബോർഡ് നേരിട്ട് സദ്യ ഒരുക്കുന്നത്.
സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണ സദ്യ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ . ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്നത്.
ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന ദിവസങ്ങളിൽ സന്നിധാനം, പമ്പ, നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























