അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ നേപ്പാളില്‍നിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ദുരന്തബാധിത ചിത്വാന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് മഹാരാജ്ഗഞ്ചും കുശിനഗറും. മഹാരാജ്ഗഞ്ചില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് സിങ് സോഗര്‍വാള്‍ അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗര്‍ ജില്ലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി യുപി പൊലീസ് സ്ഥിരീകരിച്ചു. ഇവയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നേപ്പാളിലെ മഹാപ്രളയത്തിൽ മരണം 579 ആയി ഉയർന്നു. പ്രളയത്തിൽ ഒലിച്ചുപോയ പ്രദേശങ്ങളിലെ കനത്ത മഴയും, മറ്റൊരു ഹിമതടാകം കൂടി പൊട്ടിയേക്കുമെന്നുള്ള ആശങ്കയും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തിൽ 1924 പേരെ കാണാനില്ലെന്നാണ് നേപ്പാൾ ദുരന്ത നിവാരണ വിഭാഗം നൽകുന്ന ഔദ്യോഗിക വിവരം. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല.
തുടർച്ചയായ മഴയെത്തുടർന്ന് പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാകുന്നതായി നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക‍്‍ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) വ്യക്തമാക്കി. നേപ്പാൾ അതിർത്തിയിലെ ഹിമാലയൻ മലനിരകളിൽ നിന്നാണ് കൂറ്റൻ മഞ്ഞുപാളി അടർന്നു വീണതെന്നും, ഇത് ചൈനയുടെ മേഖലയിൽ നിന്നല്ലെന്നും നേപ്പാളും ചൈനയും ചേർന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നുവാകോട്ട്, ഗോർഖ, തനാഹുൻ, ചിത്വാൻ, നവൽപാർസി, ദാഡിങ് തുടങ്ങിയ സ്ഥലങ്ങളെല്ലാം പ്രളയത്തിൽ പൂർണമായി തകർന്നു തരിപ്പണമായി.
റസുവ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾക്ക് അകലെയുള്ള ഭൊട്ടെകോസി നദിയുടെ തീരങ്ങളിൽ നിന്ന് കണ്ടെടുത്തത് അതീവ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ, ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യക്കാരായ 320 പേരെ കാണാനില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























