Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

04 SEPTEMBER 2026 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാന്തപുരത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പിണറായിക്ക് ഉഗ്രശാസനം. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്. മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബേപ്പൂർ നിന്നും ജയിച്ചത് കാന്തപുരത്തിന്റെ സഹായത്തോടെയാണ്. അൻവർ ഉയർത്തിയ വെല്ലുവിളികൾക്കിടയിലായിരുന്നു മത്സരം. മന്ത്രിയായിരിക്കുമ്പോഴും കാന്തപുരത്തിന്റെ അടുപ്പക്കാരനായിരുന്നു മുഹമ്മദ് റിയാസ്. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസമാണ് പറഞ്ഞത്.  കാന്തപുരത്തിന്റെത് ആധുനിക കേരളത്തിന് ചേരാത്ത വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഈ സമത്വം പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ആര് നടത്തിയാലും അതിനോട് യോജിക്കുന്നതല്ല പാർട്ടിയുടെ നിലപാട്. ഈ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സ്ത്രീ-പുരുഷ തുല്യത തുടങ്ങിയ അധികാര അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ചരിത്രത്തിന്റെ ഭാഗമായി ഉയർന്നുവന്ന നിരവധി സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ സ്ത്രീ-പുരുഷ സമത്വം നേടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.എന്താണ് കാന്തപുരം പറഞ്ഞത് ? 

 

ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശമാണ്  സമസ്ത കാന്തപുരം വിഭാഗം നൽകിയത്. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇതിനെതീരെ എം എ ബേബിയും പ്രതികരിച്ചു. മിക്ക മതങ്ങളും ദുര്‍ഭാഗ്യവശാല്‍ പല സന്ദര്‍ഭങ്ങളിലും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ടെന്നും അതിന്റെ ഒരു ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായത്തിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു.

സ്ത്രീകള്‍ പൊതുരംഗത്തേക്കു വരുന്നതിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു എം.എ. ബേബി. എന്നിട്ടും പിണറായി മിണ്ടിയില്ല. ‘‘ആര്‍എസ്എസും മോഹന്‍ ഭാഗവതും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനു സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. ഇതു ഭരണഘടന മൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ്. സ്ത്രീ–പുരുഷ തുല്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ആ സാഹചര്യത്തില്‍ ഏതു മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതെ ആയിക്കൂടാ. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നവര്‍ സ്വയം പരിശോധന നടത്തണം’’ – എം.എ.ബേബി പറഞ്ഞു. 

 

ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയില്‍ പറയുന്നു. 'ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്‌റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

 

മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടത്. വരുതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നു നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്', പ്രസ്താവനയില്‍ പറയുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കി.

 

അതാണ് കാന്തപുരത്തിന്റെ ശക്തി. കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.കാന്തപുരത്തിന്റെ പരാമർശത്തെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തുകയും, പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.പി. വിഭാഗം നേതാക്കൾ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

 

നേരത്തെ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു വിമർശനം. വ്യാപാരിയായിരുന്ന പ്രവാചകന്റെ ഭാര്യ ഖദീജ, യുദ്ധത്തിൽ സൈന്യത്തെ നയിച്ച ആയിഷ, ബിൽക്കീസ് രാജ്ഞി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിലുണ്ടായ നീരസവും വിഷമവും അറിയിക്കാനും പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെടാനുമാണ് എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.അതിനിടെ കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അതിനെ പരിഹസിക്കുന്നത് ശരിയല്ല.

മതപരമായ കാര്യങ്ങൾ പറയുന്നവരെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട്എല്ലാ കോൺഗ്രസ് നേതാക്കളും സ്ഥിരമായി സ്വീകരിക്കുന്ന രീതിയാണ്. സി പി എം ആണ് ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കേണ്ടെ രാഷ്ട്രീയ കക്ഷി. അതിന്റെ സമുന്നത നേതാവാണ് കാന്തപുരത്തെ പേടിച്ച് മാളത്തിൽ ഒളിച്ചത്.അതിന്റെ കാരണം വ്യക്തമാണ്.  കാന്തപുരം പിണറായിക്കും മുഹമ്മദ് റിയാസിനും വിശ്വസ്തരാണ് . കാന്തപുരത്തെ പോലെ പവർഫുള്ളായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലില്ല. വലതിലും ഇടതിലും പിടുത്തമുണ്ടെങ്കിലും സി പി എമ്മിൻ്റെ ആളാണ് അദ്ദേഹം.  ഏത്  പ്രവർത്തനം നടത്തിയാലും തന്നെ സംരക്ഷിക്കാൻ ആളുണ്ടെന്ന് അദ്ദേഹത്തിനറിയാം.കോഴിക്കോടുകാരനായ മരുമകൻെറ ഉജ്ജ്വല വിജയത്തിന് കാരണക്കാരായവരിൽ ഒരാളാണ് കാന്തപുരം. റവന്യുമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് ഭൂമി തരം മാറ്റൽ വിവാദം അവസാനിപ്പിച്ചു നൽകി.

 

ജില്ലാ അധികാരികളും മറ്റും ചടുല വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്.അതിനു പിന്നാലെയാണ്  കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം. കാന്തപുരത്തിന് വേണ്ടി നിയമങ്ങൾ വഴി മാറുമെന്ന്  ജില്ലാ ഉദ്യോഗസ്ഥർക്കറിയാം. അതു കൊണ്ടു തന്നെ അവർ തന്ത്രപരമായ നിശബ്ദത പുലർത്തി.ഇതേ കാന്തപുരത്തെ തന്നെയാണ് ബി ജെ പിയും ഉപയോഗിക്കുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കണമെങ്കിൽ കാന്തപുരത്തിന്റെ സഹായം  വേണമെന്ന് ബി ജെ പിക്ക് അറിയാം. അജിത് ഡോവലിന്റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. 

 

അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തർക്ക ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിൻസിപ്പല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,

 

സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.കോഴിക്കോട്  ജില്ലയിലെ താമരശേരിക്കടുത്ത  ഗ്രാമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലുള്ള   ഗ്രാമത്തില്‍ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് ‌ 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്‌.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.

 

തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം. 1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ്‌ അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാര്‍ .എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ദർസ്  ആരംഭിക്കുന്നത്.

 

1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.മത നിര്ദേശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നിലനിർത്തുമ്പോൾ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്വം നല്കിയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.

 

കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ്‌ ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയുംഅദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് സമസ്തയുടെ ഓഫീസ്‌ സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും അദ്ദേഹം തുടരുന്നു.1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷത്തോളം ആ സ്ഥാനത് തുടര്ന്നു. .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുൻകൈ എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ്‌ സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.

 

പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗൾഫ് രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗൾഫ് രാജ്യങ്ങളിലെ നിരന്തര സന്ദർശകനാണ് കാന്തപുരം . ഇതിന് പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ്‌ ,ജോർദാൻ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവർത്തനം  ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതർക്കിടയില്‍ പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്. അതാണ് വി.ഡി. സതീശൻ പോലും നിലപാട് മാറ്റിയത്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (18 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (23 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (34 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (40 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (43 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (53 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (3 hours ago)

Malayali Vartha Recommends