വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. 64 പന്തുകളിൽ നിന്ന് 14 ഫോറുകളും 7 സിക്സറുകളും അടക്കം 124 റൺസാണ് താരം അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ഹോങ്കോങ്ങിനെ 137 റൺസിന് തകർത്ത് ഇന്ത്യ ഏഷ്യാ കപ്പിന്റെ സെമിഫെനലിൽ പ്രവേശിക്കുകയും ചെയ്തു. ഈ ഇന്നിങ്സോടെ ട്വന്റി20യിൽ രണ്ടാം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവും, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സ്മൃതി സ്വന്തമാക്കുകയും ചെയ്തു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡാണ് സ്മൃതി മറികടന്നത്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (18) നേടുന്ന വനിതാ താരമെന്ന റെക്കോഡും (മെഗ് ലാനിംഗിനെ മറികടന്ന്) അന്താരാഷ്ട്ര ട്വന്റി20 യിൽ ഒന്നിലധികം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനെ 16.2 ഓവറിൽ വെറും 56 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കായി ദീപ്തി ശർമ 3 വിക്കറ്റും നന്ദനി ശർമ, പ്രേമ റാവത്ത്, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























