സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ ചടങ്ങിൽ മാറ്റുരക്കും . കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്.
അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്കെന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കളാക്കിയത്.
ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് കരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha


























