വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ (90) അന്തരിച്ചു.
അമേരിക്കൻ ശാസ്ത്രജ്ഞരായ അലൻ ഹീഗർ, അലൻ മക്ഡയർമിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേൽ ലഭിച്ചത്. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്. സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്ന് കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാനായി കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തൽ തെളിയിച്ചിരിക്കുന്നത്. ഈ കണ്ടെത്തൽ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി. ലോഹങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും വളയ്ക്കാനായി കഴിയുന്നതുമായ വൈദ്യുതി ചാലക വസ്തുക്കൾ വികസിപ്പിക്കാനാണ് ഇതിലൂടെ സാധിച്ചു.
സോളാർ സെല്ലുകൾ, മൊബൈൽ ഫോൺ സ്‌ക്രീനുകൾ തുടങ്ങിയ സാങ്കേതിക വിദ്യകളിലും ഇത്തരം ചാലക പോളിമറുകൾ പിന്നീട് ഉപയോഗിക്കപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























