സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...

കൂട്ടുകാരോടൊപ്പം മീൻ വല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി. പാലക്കാട് ചന്ദ്ര നഗർ സ്വദേശിയായ സഫലിൽ സുബൈറിന്റെ മകൻ അഹ്മദ് ഇസ (18) യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മീൻ വല്ലത്തിന് തൊട്ട് താഴെയുള്ള തുപ്പനാട് പുഴയിലെ ഇരുട്ടുകുഴിഭാഗത്താണ് സംഭവം നടന്നത്.
കുളിക്കാനായി പുഴയിലിറങ്ങിയ കൂട്ടുകാരനെ കാണാതായതോടെ പരിസരത്തുള്ളവരെ ചങ്ങാതിമാർ വിവരമറിയിച്ചു. തുടർന്ന് പ്രദേശവാസികളും കോങ്ങാട് നിലയത്തിലെ അഗ്‌നി രക്ഷാ സേനയും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തുപ്പനാട് പുഴയുടെ ഇരുട്ടുകുഴിഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. മീൻ വല്ലം പവർ സ്റ്റേഷൻ ചെക്ക്ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട സമയമായിരുന്നതിനാൽ പുഴയിൽ ഒഴുക്ക് വർദ്ധിച്ചിരുന്നു.
പാറക്കെട്ടും ചെറുതുരങ്കവും ഉള്ള പുഴ ഭാഗത്ത് പാറകളിൽ പറ്റി വളരുന്ന വേരുകളുമുണ്ട്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. തുടർപ്രവർത്തനം ദുഷ്‌കരമായതോടെ തിരച്ചിൽ നിർത്തി. ഇന്ന് സ്‌കൂബി ടീം സ്ഥലത്തെത്തി തിരച്ചിൽ തുടരുകയും ചെയ്യും.
https://www.facebook.com/Malayalivartha



























