സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ജുബൈലിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഭാര്യ മായയും മകൾ ജെയ്മയും അദ്ദേഹത്തോടൊപ്പം സൗദിയിലുണ്ട്. മരണാനന്തര ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha



























