മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പാലക്കാട്ടെ മീന്‍വല്ലം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ 18കാരനെ തുപ്പനാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സഫലില്‍ സുബൈറിന്റെ മകന്‍ അഹ്മദ് ഇസയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍വല്ലം സന്ദര്‍ശിക്കാനെത്തിയ അഹ്മദ് ഇസ പുഴയില്‍ കുളിക്കാനിറങ്ങിയിരുന്നു.
ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. കൂട്ടുകാരനെ കാണാതായതോടെ സുഹൃത്തുക്കള്‍ സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും കോങ്ങാട് ഫയര്‍ഫോഴ്‌സും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ രാത്രിയിലും തെരച്ചില്‍ തുടര്‍ന്നെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല.
മീന്‍വല്ലം പവര്‍ സ്‌റ്റേഷനിലെ ചെക്ക് ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നതിനാല്‍ പുഴയിലെ ഒഴുക്ക് ശക്തമായിരുന്നു. പാറക്കെട്ടുകളും ചെറിയ തുരങ്കങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. പാറകളില്‍ വേരുകള്‍ പടര്‍ന്നുകിടന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ഇരുട്ടും ശക്തമായ ഒഴുക്കും കാരണം പിന്നീട് തെരച്ചില്‍ നിര്‍ത്തിവച്ചു. നാളെ സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























