Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !

11 SEPTEMBER 2026 09:15 AM IST
മലയാളി വാര്‍ത്ത


പിണറായിയും കുടുംബാംഗങ്ങളും കള്ളപ്പണം കടത്തിയത് ഗൾഫ് രാജ്യങ്ങളിലെക്കാണെന്ന് ഇഡിയുടെ കണ്ടെത്തൽ. 


കൈക്കൂലിയായി വാങ്ങിയ പണം ദുബായിലേക്ക് അയച്ചുവെന്നാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ കോടതി വഴി ലെറ്റർ റൊഗേറ്ററി  അയച്ച് തെളിവുശേഖരണം നടത്താനാണ്  ഇ. ഡിയുടെ തീരുമാനം. ഇതിനായി കേന്ദ്ര ധനമന്ത്രാലയത്തെ ഇഡി സമീപിച്ചുകഴിഞ്ഞു. മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചാലുടൻ  ഇ.ഡി ഇതിനായി കോടതിയെ സമീപിക്കും. കേരളത്തിൽനിന്നു പണം വിദേശത്ത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എത്തിയെന്നതിന്റെ ചില സൂചനകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് കോടതി വഴി നീങ്ങുന്നത്.

   

മറ്റൊരു രാജ്യത്തെ അധികൃതരിൽനിന്ന് ഔദ്യോഗികമായി വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാൽ ഒരു രാജ്യത്തെ കോടതിയിൽനിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്കാണ് ലെറ്റേഴ്‌സ് റൊഗോറ്ററി (എൽആർ) അയയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതികൾ ബിഎൻഎസ് 112-ാം വകുപ്പ് പ്രകാരം എൽആർ അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ ആഭ്യന്തര, വിദേശ വകുപ്പുകൾ മുഖാന്തിരമാണ് കത്ത് അയയ്ക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിചാരണ വേളയിൽ തെളിവായി പരിഗണിക്കപ്പെടും.


വിവരശേഖരണത്തിനു സ്വീകരിച്ച വഴികൾ പ്രതിഭാഗം ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് കോടതി വഴി എൽആർ അയയ്ക്കുന്നത്. എൽആർ അയയ്ക്കുന്ന ഘട്ടത്തിൽ കുറ്റാരോപിതർക്ക് കോടതി ഉത്തരവിനെ ചോദ്യം ചെയ്യാനും കഴിയില്ല. ലളിത് മോഡി കേസിൽ ഇ.ഡി യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പഹൽഗാം ഭീകരാക്രമണക്കേസിൽ എൻഐഎ ചൈനയിലേക്കും കോടതി വഴി എൽആർ അയച്ച് വിവരശേഖരണം നടത്തിയിരുന്നു. 


സ്ഥിരീകരിക്കാനാവാത്ത വിവരങ്ങൾ ലഭിച്ചാൽ സാധാരണ ഇഡി നടപടികൾ സ്വീകരിക്കാറില്ല. സി എം ആർ എൽ കേസിൽ കൃത്യമായ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. പണം കടത്തിയതിന്റെ നിരവധി രേഖകൾ ഇഡി കൈവശത്തിലാക്കി. എന്നാൽ  ഇതിനെല്ലാം തെളിവ് ആവശ്യമാണ്. അതിനുവേണ്ടിയാണ് കോടതിയെ സമീപിക്കാൻ ഇഡി തീരുമാനിച്ചത്. കോടതികൾ സാധാരണ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാറുണ്ട്.


സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയതായി ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനു പുറമേ 20.5 കോടിയുടെ പണമിടപാടിന്റെ രേഖകൾ വീണയുടെ പക്കൽനിന്ന് കിട്ടിയെന്നും ഇ.ഡി അവകാശപ്പെടുന്നു. ഈ പണം ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റും കടത്തിയെന്നു മൊഴി ലഭിച്ചതായും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി വഴി എൽആർ അയച്ച് കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്.


പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 12 പ്രാവശ്യമാണ് മിഡിൽ ഈസ്റ്റ് സന്ദർശിച്ചത് അതിൽ 9 പ്രാവശ്യം ദുബായ്, അതിൽ ചിലത്  ഒഫീഷ്യലും  മറ്റു പലതും അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശനവുമാണ്.   പത്തുവർഷം മുഖ്യമന്ത്രിയായിരിക്കുന്ന  ഒരാൾ എന്തിനാണ് 9 പ്രാവശ്യം  ദുബായ് മാത്രം സന്ദർശിക്കുന്നത്? ഈ സന്ദർശനത്തിൽ എല്ലാം തന്നെ  അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മകൾ..! എല്ലാം സർക്കാർ ചെലവിൽ. 


 പിണറായിയുടെ ദുബായ് സന്ദർശനത്തെ കുറിച്ച് ഇഡിക്ക് സംശയങ്ങളുണ്ട്.  പിണറായി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പല ഡീലുകളും ദുബായിൽ വച്ച് നടപ്പിലാക്കിയെന്നും അതിന്റെ കമ്മീഷൻ പറ്റിയെന്നും, പലരും ആരോപിക്കുന്നുണ്ട്-  മക്കൾക്ക് വേണ്ടി എന്ത് അഴിമതി നടത്തുവാനും പിണറായി വിജയന് യാതൊരു മടിയുമില്ല എന്നാണ് ഇഡി പറയുന്നത്.  എന്നാൽ  സതീശൻ സർക്കാർ ഇഡി നിർദ്ദേശത്തിൻ  മേൽ അടയിരിക്കുകയാണ്.


മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിരവധി കള്ള കേസുകളാണ്  പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത്  അന്വേഷിച്ചത്.  ചില കേസുകൾ സിബിഐക്ക് കൈമാറി. അതെല്ലാം തെളിവുകൾ ഇല്ല എന്ന് പറഞ്ഞ്  അവർ കയ്യൊഴിഞ്ഞു, ഇവിടെ പിണറായി വിജയനെതിരെ ശക്തമായ തെളിവുകൾ ഉണ്ട് .  എന്നിട്ടും   യു ഡി എഫ് സർക്കാർ നിശബ്ദത തുടരുന്നു. 


മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകളാണ് .ഇത്രയും യാത്രകളിലായി 17 രാജ്യങ്ങളാണു സന്ദർശിച്ചതെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പൊതുഭരണ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. എന്നാൽ, 30 യാത്രകൾ നടത്തിയിട്ടും പൊതുഭരണവകുപ്പു പുറത്തുവിട്ടത് 8 യാത്രകളുടെ ചെലവ് മാത്രമാണ് . ഈ 8 യാത്രകളിലായി 74,59,364 രൂപ ചെലവിട്ടെന്നു മറുപടിയിൽ പറയുന്നു. എന്നാൽ യാത്രകളിൽ താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണു വിചിത്രമായ മറുപടി.


മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയൻ നടത്തിയ 4 യാത്രകൾ ചികിത്സാർഥം യുഎസിലേക്കായിരുന്നു. നാലു സ്വകാര്യ വിദേശയാത്രകളും പിണറായി നടത്തി. ഇതിൽ 2018 ജൂലൈയിൽ യുഎസിലേക്കു നടത്തിയ യാത്ര ‘സ്വകാര്യ’മെന്നാണു സർക്കാർ രേഖയിലെങ്കിലും 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചെന്നു വ്യക്തമാക്കിയിട്ടുണ്ട്.


യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയാണു സന്ദർശിച്ച രാജ്യങ്ങളെന്നു മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസിനു ലഭിച്ച മറുപടിയിൽ പറയുന്നു. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ ചെലവുകൾ നൽകാത്തതിനെതിരെ അപ്പീൽ നൽകുമെന്നു തോമസ് പറഞ്ഞു. എന്നാൽ ഇതൊന്നും സതീശൻ സർക്കാരിന് പ്രശ്നമില്ല. 


പണമിടപാട് വിവരങ്ങൾ വീണയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ 7 പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്കു കടത്തിയതായി വീണ സമ്മതിച്ചെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ പറയുന്നു. റെഡ് ബുക് എന്നാണ് ഇ.ഡി ഇതിനെ വിശേഷിപ്പിച്ചത്.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു. ഹവാല ഇടപാടും സംശയിക്കുന്നതായി ഇ.ഡി കത്തിൽ സൂചിപ്പിക്കുന്നു. 2024–25 ലെ പണമിടപാടിന്റെ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, രേഖകൾ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ.ഡി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.


ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു മൊഴിലഭിച്ചതായി കത്തിൽ പറയുന്നു. ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാൽ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാർശയോടെയാണു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനു കത്തുനൽകിയത്.


റിയാസിന്റെ ഭാര്യയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി.വീണ, ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരീസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവർ ഹവാല ഇടപാടിൽ പങ്കാളികളായതായി ഇ.ഡി ചൂണ്ടിക്കാട്ടി. ഇടപാടു നടന്ന സമയത്ത് വീണ ദുബായിൽ 2 ആഴ്ച താമസിച്ച രേഖകളും കത്തിലുണ്ട്.


ഷൈജൽ, നിഖിൽ, വാരീസ് അടക്കമുള്ളവരാണു ഹവാല ഇടപാടിനു നേതൃത്വം നൽകിയതായി ഇ.ഡി സൂചിപ്പിക്കുന്നത്. ദുബായിലേക്കു പണം കടത്തിയ രീതിയെക്കുറിച്ച് ഇവരുടെ വെളിപ്പെടുത്തലും കത്തിൽ വിശദീകരിക്കുന്നു. വീണ വഴി, സിഎംആർഎലിൽനിന്ന് പലപ്പോഴായാണു പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നും കത്തിൽ പറയുന്നു.


എന്നാൽ പിണറായി വിജയൻ കഴിഞ്ഞ 9 വർഷമായി നടത്തിയ വിദേശ യാത്ര കൊണ്ട് ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിൽ വന്നിട്ടില്ല. 


കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് പിണറായി വിജയൻ നടത്തിയത് 25 വിദേശയാത്രകളാണ്...

25 വിദേശ രാജ്യങ്ങൾ സന്ദർശിച്ചു...


മൂന്ന് രാജ്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാ രാജ്യങ്ങളിലേക്കും പോയത് ഭാര്യയെയും മകളെയും കൊച്ചുമകനെയും കൂട്ടിയാണ്...


കൂടാതെ ഓരോ യാത്രയിലും 10 മുതൽ 30 വരെ ഉദ്യോഗസ്ഥരും അടുപ്പക്കാരും ബിസിനസ്സുകാരും കൂടെയുണ്ടായിരുന്നു....


138 കോടി രൂപയാണ് കഴിഞ്ഞ 9 വർഷം കൊണ്ട് പിണറായി വിജയൻ വിദേശയാത്രയ്ക്കായി പൊതുജനാവിൽ നിന്നും ചിലവഴിച്ചത്...


കൂടെ പോയ ഓരോ വ്യക്തിയുടെയും വിമാന ടിക്കറ്റും ചിലവും പൊതു ഖജനാവിൽ നിന്ന് ചിലവാക്കിയതിനു പുറമേ   ഓരോ വ്യക്തിക്കും ദിവസവും 100 ഡോളർ വച്ച് ബെത്തയും നൽകിയിരുന്നു...!


കൂടാതെ മൂന്നുതവണയായി അമേരിക്കൻ ചികിത്സയ്ക്ക് 12 കോടി രൂപ വേറെയും ചെലവാക്കി...


എന്തിനാണ് പിണറായി വിജയൻ കുടുംബസമേതം ഉദ്യോഗസ്ഥരെയും കൂട്ടി ഇത്രയധികം വിദേശരാജ്യങ്ങൾ സന്ദർശിച്ചത്...?


കേരളത്തിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാൻ വേണ്ടി എന്നാണ് ഔദ്യോഗിക ഭാഷ്യം...


എന്നിട്ടു കൊണ്ടുവന്നോ...


യുഎഇ സർക്കാർ 500 മില്യൺ ഡോളറിന്റെ നിക്ഷേപം കേരളത്തിൽ നടത്തും എന്ന് യുഎഇ സന്ദർശനം കഴിഞ്ഞ് വന്ന പിണറായി നിയമസഭയിൽ പറഞ്ഞു .... നുണയായിരുന്നു...


ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമായി 300 കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് പറഞ്ഞു.... നുണയായിരുന്നു...


ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് വന്നപ്പോൾ ഹിന്ദുജ ഗ്രൂപ്പ് ആയിരം കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്തും എന്നു പറഞ്ഞു.... 

നുണയായിരുന്നു..


നോർവേ സന്ദർശനം കഴിഞ്ഞ് വന്നപ്പോൾ നോർവേയിലെ ഒരു കമ്പനി 1050 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്തും എന്ന് പറഞ്ഞു... നുണയായിരുന്നു...


അങ്ങനെ ഓരോ സന്ദർശനം കഴിഞ്ഞു വന്നപ്പോഴും ആ  രാജ്യങ്ങളും,   ആ രാജ്യങ്ങളിലെ കമ്പനികളും കോടികളുടെ നിക്ഷേപം കേരളത്തിൽ നടത്തും എന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം ആയിരുന്നു...



വിവരാവകാശ നിയമപ്രകാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഔദ്യോഗികമായി കേരളത്തോട് പറഞ്ഞത്,    പിണറായി വിജയന്റെ ഈ കഴിഞ്ഞ 9 വർഷത്തെ വിദേശ സന്ദർശനത്തിൽ ഒരു രൂപ പോലും നിക്ഷേപമായി കേരളത്തിലേക്ക് വരികയോ ഒരു രൂപയുടെ പോലും നിക്ഷേപ കരാർ ഒപ്പിടുകയോ ചെയ്തിട്ടില്ല എന്നാണ്.


അതായത് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങളാണ്  എന്ന്...


അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരും ടൂർ അടിക്കാൻ വേണ്ടിയാണ് ഈ 25 വിദേശയാത്രകൾ നടത്തിയത് എന്ന്...


വിദേശ നിക്ഷേപം സമാഹരിക്കാൻ വേണ്ടി ഇത്രയധികം വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടും ഒരു രൂപ പോലും സംസ്ഥാനത്തേക്ക് വിദേശനിക്ഷേപമായി കൊണ്ടുവരാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ നിന്നും പറഞ്ഞത്...


പിന്നെ എന്തിനാണ് ഇത്രയധികം വിദേശ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചത്? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇഡി അന്വേഷിക്കുന്നത്.  കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പിണറായി വിജയൻറെ ഓരോ യാത്രകളും കള്ളപ്പണം വിദേശങ്ങളിലേക്ക് കടത്താനാണെന്ന് ഇ ഡി  കണ്ടെത്തി.  എന്നാൽ  ഇക്കാര്യം സമ്മതിച്ചു തരാൻ പിണറായിയോ കുടുംബമോ തയ്യാറല്ല,  തന്റെ കൈകൾ ശുദ്ധമാണെന്ന് പിണറായിയും അമ്മാവൻറെ കൈകൾ ശുദ്ധമാണെന്ന് മരുമകനും ആവർത്തിക്കുന്നു. എന്നാൽ   ഇത്തരം പ്രസ്താവനകളൊന്നും ഇഡി  ഗൗരവമായി എടുത്തിട്ടില്ല. കാരണം കേന്ദ്ര ഏജൻസിയുടെ കൈയിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാണ്. കോടതിയിൽ നിന്നും അനുമതി ലഭിച്ചാലുടൻ പിണറായിയുടെ തനിനിറം കാണിച്ചുതരാമെന്നാണ് ഇ ഡി പറയുന്നത്’.


വിവാദമായ സിഎംആർഎൽ -എക്സാ ലോജിക് മാസപ്പടി പണമിടപാട് സംബന്ധിച്ച കേസിൽ ഇഡിക്ക്  പിന്നാലെ കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തുന്നു എന്നാണ് വിവരം.  നേരത്തെ എസ്എഫ്ഐഒ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്  പിന്നാലെ റിപ്പോർട്ടിൻ്റെ പകർപ്പ് കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് തുടർ നടപടികൾക്കായി കൈമാറി കഴിഞ്ഞു. ഇത് ഇഡിയുടെ കൈയിലുമുണ്ട്. 


നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (National Financial Reporting Authority), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India), സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോ (Central Economic Intelligence Bureau), നാഷണൽ കമ്പനി ലോട്രിബ്യൂണൽ (National Company Law Tribunal -NCLT) എന്നിവർക്കാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ പകർപ്പ് കൈമാറിയത്. പ്രതികൾ അന്യായമായി കൈവശപ്പെടുത്തിയ തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ ആരംഭിക്കും. നിയമവിരുദ്ധ മാർഗത്തിലൂടെ ലാഭം നേടിയ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണലിന് അധികാരമുണ്ട്.


കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സേവനവും നല്കാതെ പ്രതിമാസം മൂന്നുലക്ഷം രൂപ സിഎംആർഎൽ നല്കിയതായി കമ്പനി രേഖകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെയും വീണയുടേയും മൊഴികളിൽ നിന്നും കണ്ടെത്തിയതായി പറയുന്നു. ഇരുകമ്പനികളും തമ്മിൽ സോഫ്റ്റ് വെയർ നല്കുന്നതിന് പുറമെ വാർഷിക പരിപാലന കരാറും ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഒരു സേവനവും നൽകാതെയാണ് മാസപ്പടിയായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നത്.


ഇതിന് പുറമെ മറ്റൊരു അഞ്ചു ലക്ഷം രൂപയും മാസപ്പടിയായി വീണ നേരിട്ട് കൈപ്പറ്റിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർ എൽ കമ്പനി ഒരു സേവനം നല്കാതിരുന്നിട്ടും മാസംതോറും നൽകിപ്പോന്നത്. ഈ ഇടപാടുകളെല്ലാം അത്യന്തം ദുരുഹവും വഞ്ചനാപരവും ആയിരുന്നുവെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.


ഐടി സേവനങ്ങൾ നല്കുന്നതിനാണ് സിഎം ആർഎല്ലും വീണയുടെ കമ്പനിയും തമ്മിൽ കരാർ ഉണ്ടായിരുന്നതെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിഎംആർഎൽ മറ്റൊരു ഐടി കമ്പനിയായ എടിഎൻഎ (ATNA) ടെക്നോളജീസ് എന്ന സ്ഥാപനത്തെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് നല്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് അവർക്ക് കരാർ നല്കിയത്. മെച്ചപ്പെട്ട സേവനം ഇവർ സിഎംആർഎല്ലിന് നല്കിയതായും രേഖകളിലുണ്ട്.


നിയമപരമെന്ന് തോന്നിപ്പിക്കുന്ന ഒരു കരാർ ഉണ്ടാക്കി അതിൻ്റെ മറവിലൂടെ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.


സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ കർത്ത, ടി വീണ എന്നിവർക്കു പുറമെ സിഎംആർഎല്ലിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. ശശശിധരൻ കർത്തായും വീണയും ചേർന്നു നടത്തിയ പണാപഹരണ തട്ടിപ്പാണ് കേസിൻ്റെ പ്രധാന കണ്ടെത്തൽ.


സിഎംആർഎൽ കമ്പനിയിൽ നിന്ന് മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ 139 കോടി രൂപ വാഹന വാടക ഇനത്തിലും, മറ്റൊരു 43 കോടി മറ്റ് ചില ഇടപാടുകാർക്കും നല്കിയതായി കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ 182 കോടി രൂപ ദുരുഹ ഇടപാടിലൂടെ അടിച്ചു മാറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎൽ കമ്പനിയിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ മാസപ്പടി ഇടപാടിൽ കെഎസ്ഐസിസിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇഡിക്ക് അറിയേണ്ടത് സി പി എം നേതാവ് കടത്തിയ പണം ഏതുചാനലിലൂടെ എവിടെയെത്തി എന്നാണ്. അതിനുള്ള ശ്രമങ്ങളാണ് ഇഡി കോടതി വഴി നടത്താൻ പോകുന്നത്. 

 





     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (20 minutes ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (46 minutes ago)

ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് അരീന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ  (1 hour ago)

തൃശൂർ കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം... 15 കിലോ ​ഗ്രാം തൂക്കമുള്ള പഞ്ചലോഹവി​ഗ്രഹം കവർന്നു  (1 hour ago)

ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി... ട്രെയിനുകള്‍ രണ്ട് ദിവസത്തേക്ക് വഴി മാറിയോടും...  (1 hour ago)

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും  (1 hour ago)

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി  (2 hours ago)

സങ്കടക്കാഴ്ചയായി... മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു...  (2 hours ago)

  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും  (2 hours ago)

ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും....  (2 hours ago)

സെപ്റ്റംബർ 11 വെള്ളിയാഴ്ച: 12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന്....  (3 hours ago)

യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം; നിരവധി സൈനിക വിമാനങ്ങൾ തകരാറിലായി  (3 hours ago)

  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു  (3 hours ago)

Malayali Vartha Recommends