ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് അരീന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ

ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് അരീന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ. സെമിഫൈനലിൽ അമേരിക്കൻ താരത്തെ 7-5, 6-2 എന്ന സ്കോറിനാണ് കീഴടക്കിയിട്ടുളളത്. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട മത്സരത്തിലായിരുന്നു ജയം.
യുഎസ് ഓപ്പണിൽ തുടർച്ചയായ മൂന്നാം വർഷമാണ് സബലേങ്ക പെഗുലയെ തോൽപ്പിക്കുന്നത്. പെഗുലയ്‌ക്കെതിരെ ഡബ്ല്യുടിഎ ടൂർ മത്സരങ്ങളിലെ സബലേങ്കയുടെ ജയ-തോൽവി റെക്കോഡ് ഇതോടെ 10-4 ആയി. തുടർച്ചയായ നാലാം യുഎസ് ഓപ്പൺ ഫൈനലിലെത്തിയ സബലേങ്കയ്ക്ക് കിരീടം നിലനിർത്താനുള്ള അവസരമൊരുങ്ങുകയും ചെയ്തു. ഓപ്പൺ എറയിൽ തുടർച്ചയായി എട്ട് ഗ്രാൻഡ് സ്ലാം ഹാർഡ് കോർട്ട് ഫൈനലുകളിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡും തുടർച്ചയായ നാലാം യുഎസ് ഓപ്പൺ ഫൈനലിലെത്തിയ സബലേങ്കയ്ക്ക് കിരീടം നിലനിർത്താനുള്ള അവസരമൊരുങ്ങുകയും ചെയ്തു.. സ്റ്റെഫി ഗ്രാഫ്, മാർട്ടിന ഹിംഗിസ്, നൊവാക് ജോക്കോവിച്ച് എന്നിവർ നേടിയ ഏഴ് ഫൈനലുകളുടെ റെക്കോഡാണ് താരം മറികടന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























